തരൺ തരൺ: പഞ്ചാബിലെ തരൺ തരൺ ബോർഡർ ജില്ലയിൽ 13 കിലോഗ്രാം ഹെറോയിൻ പിടികൂടി. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ആണ് ഹെറോയിൻ കണ്ടെടുത്തത്.
അതിർത്തി പ്രദേശത്തു പ്ലാസ്റ്റിക് കുപ്പിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു ലഹരിവസ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നൗഷേര ധല്ല ഗ്രാമത്തിൽ നടത്തിയ തെരച്ചിലിലാണ് ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ച ആറു കുപ്പി ഹെറോയിൻ കണ്ടെത്തിയത്.
തുടർന്ന്, മേഖലയിൽ സൈന്യം വ്യാപക തെരച്ചിൽ നടത്തി. മേഖലയിൽനിന്നു പാക്കിസ്ഥാൻ ഡ്രോണുകൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.