മുംബൈ: ലോകവ്യാപകമായി ഇന്നലെ റിലീസ് ചെയ്ത അല്ലു അര്ജുന് സിനിമയായ പുഷ്പ 2 ആദ്യദിന കളക്ഷനില്‍ റിക്കാർഡുകൾ മറികടന്നതായി റിപ്പോർട്ട്. ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം 175.1 കോടി രൂപ ചിത്രം നേടിയെന്നാണു വിവരം.
ഏര്‍ളി പ്രീമിയര്‍ വരുമാനവും ചേര്‍ത്തുള്ള കണക്കാണിത്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് ഡേ കളക്ഷന്‍ ആണിതെന്നു പറയുന്നു.
സുകുമാര്‍ സംവിധാനം ചെയ്ത് അല്ലു അര്ജുന് പ്രധാന വേഷത്തില്‍ എത്തിയ പുഷ്പ 2 ദ റൂള്‍ അഞ്ച് ഭാഷകളിലാണ് ഇറങ്ങിയത്. ഇതില്‍ തെലുങ്കിലാണ് കൂടിയ കളക്ഷന്‍ 95.1 കോടി. ഹിന്ദി പതിപ്പിന്റെ ആദ്യ ദിന കളക്ഷന്‍ 67 കോടിയാണ്. തമിഴില്‍നിന്ന് ആദ്യ ദിനം 7 കോടിയും മലയാളത്തില്‍നിന്ന് 5 കോടിയും കന്നട പതിപ്പില്‍നിന്ന് ഒരു കോടിയും പുഷ്പ നേട്ടമുണ്ടാക്കി.