പാലക്കാട്: അലനലൂരിലെ പരിപാടിയിൽ പി. വി. അൻവറിന്റെ പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റം. എംഎൽഎയുടെ പ്രതികരണം എടുക്കുന്നതിനിടെയാണ് ആക്രമണം. ചോദ്യങ്ങള്‍ ചോദിക്കണ്ടെന്നും യോഗം വിളിച്ചതല്ലേ അവിടെ വന്ന് പറയുമെന്ന് പറഞ്ഞ് സ്ഥലത്തുണ്ടായിരുന്ന ചിലര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.
അലനല്ലൂര്‍ സ്വദേശികളായ മജീദ്, മാണിക്കൻ എന്നിവരാണ് കയ്യേറ്റം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
അതേസമയം, അനിഷ്ട സംഭവങ്ങളിൽ ഖേദം അറിയിക്കുന്നു. ആക്രമണം നടത്തിയവർക്ക് തങ്ങളുമായി ബന്ധമില്ലെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചു.