കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയില്‍ കക്കാടംപൊയിലിലുള്ള കുട്ടികളുടെ പാര്‍ക്ക് തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേരള നദീസംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി.വി. രാജന് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ലൈസന്‍സില്ലാതെ എങ്ങനെ പാര്‍ക്ക് പ്രവര്‍പ്പിച്ചിച്ചുവെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കണം.
അതേസമയം കൂടരഞ്ഞി പഞ്ചായത്ത് പാര്ക്കിന് ഇന്ന് ലൈസന്‍സ് അനുവദിച്ചു. ഏഴു ലക്ഷം രൂപ ലൈസന്‍സ് ഫീ ഈടാക്കി കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ലൈസന്‍സ് അനുവദിച്ചത്. ലൈസന്‍സ് നേടുന്നതിനായി റവന്യൂ റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫിസില്‍ അടച്ചു.