ന്യൂഡല്‍ഹി: സസ്പെൻസിന് വിരാമമിട്ട് പ്രതിക നൽകേണ്ട അവസാന ദിനം രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് കോൺഗ്രസ്. രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കും. കോണ്‍ഗ്രസ് നേതാവും രാഹുലിന്റെ അമ്മയുമായ സോണിയാ ഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമാണ് റായ്ബറേലി.
അമേഠിയില്‍ സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മ മത്സരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. അമേഠിയിലും റായ്ബറേലിയിലും നാമനിര്‍ദേശപത്രിക നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മറ്റി സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വ്യാഴാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത്തവണ മത്സരത്തിന് ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അറിയിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.