മൂന്നു മാസത്തോളം ഹിന്ദി പഠനം, സ്ക്രിപ്റ്റ് റീഡിംഗ്, മേക്കപ്പ് ടെസ്റ്റ് എന്നിങ്ങനെയുള്ള തയാറെടുപ്പുകൾക്കു ശേഷമാണ് ഷൂട്ടിംഗിനായി ഗണപത് എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ ലണ്ടനിൽ എത്തിയത്.
അതു പോലെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മൂന്നു മാസം മുന്പു തന്നെ ഡയറക്ടറും സംഘവും ചാർട്ടിംഗും പൂർത്തിയാക്കിയിരുന്നു.
പൊതുവേ തെന്നിന്ത്യൻ ആർട്ടിസ്റ്റുകളോടും മറ്റും ബോളിവുഡുകാർക്ക് അവഗണനയാണെന്നായിരുന്നു കേട്ടറിവ് .എന്നാൽ ആ കേട്ടറിവുകൾക്കു വിരുദ്ധമായിരുന്നു എന്റെ അനുഭവം. സെറ്റിലെ പ്ലാനിംഗ് , ചിട്ട, കൃത്യനിഷ്ഠ, ഡിസിപ്ലിൻ. എത്ര വലിയ ആർട്ടിസ്റ്റാണെങ്കിലും വലിപ്പച്ചെറുപ്പമില്ലാതെ തൊഴിലാളി – ആർട്ടിസ്റ്റ് ഭേദമന്യേ ഫ്രണ്ട്ലിയായ അവിടുത്തെ പെരുമാറ്റം.
ഇതൊക്കെ എന്നെ ആകർഷിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. ആർട്ടിസ്റ്റുകളും പ്രൊഡക്ഷൻ ബോയിയും ലൈറ്റ്മാന്മാമാരും സൗഹൃദത്തോടെ പെരുമാറുന്ന കാഴ്ച എനിക്ക് ആദ്യാനുഭവമായിരുന്നു .
ടൈഗർ ഷറഫിന്റെ എളിമയും സ്നേഹവും എത്ര പറഞ്ഞാലും മതിവരില്ല. ടൈഗറുമായി രണ്ടു ദിവസം ഇടപഴകിയാൽതന്നെ നമുക്കും ഇതു പോലെ ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും. -റഹ്മാൻ