രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവെച്ച് അവതാരകനും എഴുത്തുകാരനുമായ രാഹുൽ ഈശ്വർ. ഒരു കുഞ്ഞുണ്ടായ വിവരം സസന്തോഷം അറിയിക്കുന്നു. യുഗ് രാഹുൽ ഈശ്വർ എന്നാണ് പേര്.
യാഗ് (പാച്ചു) വിന്റെ സഹോദരൻ. അമ്മ ദീപയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാ അനുഗ്രഹവും പ്രാർത്ഥനകളും ഉണ്ടാകണമെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
നര്‍ത്തകിയും അവതാരകവുമായ ദീപയാണ് രാഹുലിന്റെ ഭാര്യ. അടുത്തിടയാണ് താൻ ഗർഭിണി ആണെന്ന കാര്യം ദീപ ആരാധകരുമായി പങ്കുവെച്ചത്. ദീപ പങ്കുവച്ച മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലായിരുന്നു.
ഇരുവരുടെയും മൂത്ത മകൻ പാച്ചുവിനു ആറ് വയസ് ആയി. ആദ്യത്തെ പ്രഗ്നൻസി സമയത്ത് ഫോട്ടോഷൂട്ട് നടത്താൻ സാധിച്ചില്ല. ആറ് വർഷത്തിനു ശേഷം വീണ്ടും അമ്മയായ സന്തോഷം ആരാധകരുമായി ദീപയും പങ്കുവെച്ചു.