കോഴിക്കോട്: തുലാവര്‍ഷം പെയ്തിറങ്ങിയപ്പോള്‍ സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് കൂടുതല്‍ മഴ. 17 ശതമാനം അധിക മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്.
813.9 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. ഏറ്റവും കുറവ് വയനാട്ടിലാണ്. 261 മില്ലി മീറ്റര്‍. 14 ശതമാനത്തിന്റെ കുറവാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്.
ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ തേജ് ചുഴലി കാറ്റും അടിക്കടിയുണ്ടായ ചക്രവാതച്ചുഴികളും മഴ കൂടാന്‍ കാരണമായി. ചക്രവാതച്ചുഴികള്‍ ശക്തി പ്രാപിച്ചു കിഴക്കന്‍ കാറ്റിന്റെ ശക്തി വര്‍ധിപ്പിച്ചതാണ് മഴ കൂടാന്‍ പ്രധാന കാരണമായത്.
മുന്‍ വര്‍ഷങ്ങളിലും മഴയുടെ അളവ് ഏറിയും കുറഞ്ഞും തന്നെയായിരുന്നു. 2022-ല്‍ മൂന്ന് ശതമാനം കുറഞ്ഞപ്പോള്‍ 2021ല്‍ 109 ശതമാനം അധികമഴയാണ് തുലാ വര്‍ഷത്തില്‍ ലഭിച്ചത്.
എന്നാല്‍ 2020- ല്‍ 26 ശതമാനം കുറവ് രേഖപ്പെടുത്തി. 2019ല്‍ 27 ശതമാനം കൂടിയിരുന്നു.