ഒരു പ്രത്യേക ഭാഷയില്‍ ഫോക്കസ് ചെയ്ത് അഭിനയിക്കാനുള്ള മോഹമൊന്നും എനിക്കില്ല. ഭാഷ ഏതായാലും കഥാപാത്രം നല്ലതെന്ന് തോന്നിയാല്‍ അഭിനയിക്കും.
എനിക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ കൂടുതലും വരുന്നത് മലയാള സിനിമയില്നിന്നായതിനാല് ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭാഷയുടെ മുകളിലുള്ള കണ്ട്രോള് അഭിനയത്തിന് ഗുണം ചെയ്യും.
വേറെ ഏത് ഭാഷയെക്കാളും ഞാന്‍ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നത് മലയാള സിനിമയിലാണ്. ഏത് ഭാഷയിലും താരങ്ങളുടെ ഉയര്‍ച്ചയ്ക്ക് കാരണം അവരുടെ എളിമയാണ്.
ഞാന്‍ വലിയ താരമെന്ന തലക്കനവുമായി വരുന്നവര്‍, ആ ഭാരത്തില്‍ മുങ്ങിപ്പോയ ചരിത്രമേയുള്ളൂ. മണ്ണില്‍ നില്ക്കുന്ന, മണ്ണിനെ മറക്കാത്ത താരങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്.
തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് സ്പെയിനില്‍ നടക്കുമ്പോള്‍ രവിതേജ ഫുട്പാത്തിലെ കോണിപ്പടിയിലിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സിനിമയുമായി ബന്ധമില്ലാത്ത അന്തരീക്ഷത്തില്‍നിന്നു സിനിമയിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല.
കഠിനാധ്വാനമുണ്ടായിരുന്നു. വഴികാട്ടികളാരുമില്ലാതിരുന്നിട്ടും ഞാന്‍ പോലുമറിയാതെ ലക്ഷ്യത്തിലേക്കെത്തി. -രജിഷ വിജയൻ