മുംബൈ: അശ്ലീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ പ്രവൃത്തികളൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്ന് ഭാര്യയും ബോളിവുഡ് താരവുമായ ശില്പ ഷെട്ടി.
ബോളിവുഡിലെ തിരക്കിനിടെ ഇവയൊന്നും ശരിയായി അന്വേഷിച്ചിരുന്നില്ലെന്നാണ് ശില്പ ഷെട്ടിയുടെ മൊഴി. മുംബൈ മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് സമർപ്പിച്ച 1500 പേജുള്ള അനുബന്ധ കുറ്റപത്രത്തിലാണ് ഈ വിവരം.
ഹോട്ഷോട്ട് ആപ്പിനുവേണ്ടി കരാർ ഒപ്പുവച്ചപ്പോൾ അശ്ലീല സിനിമകളാണു നിർമിക്കുന്നതെന്നു പറഞ്ഞിരുന്നില്ലെന്നും ശിൽപ മൊഴി നൽകി. രാജ്കുന്ദ്രയും സഹായി റയാൻ തോർപ്പുമാണ് കേസിലെ മുഖ്യപ്രതികൾ.