ലോക്ക്ഡൗണ്‍ കാലത്ത് പോഷകസമൃദ്ധമായ സമീകൃത ഭക്ഷണം കഴിക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യണമെന്ന് ബോളിവുഡ്-തെന്നിന്ത്യൻ നടി രാകുൽ പ്രീത്.
തന്റെ ഇൻസ്റ്റാഗ്രാമിൽ വീഡിയോകളും അപ്ഡേറ്റുകളും പോസ്റ്റ് ചെയ്യുന്നതു താരത്തിന്റെ പതിവാണ്. ലോക്ക് ഡൗണ്‍ കാലയളവിൽ സഹോദരനുമൊത്തുള്ള അവരുടെ അടുത്തിടെയുള്ള വീഡിയോ വൈറലായി മാറിയിരുന്നു.
പോഷകവും പ്രതിരോധശേഷിയും എങ്ങനെ നിലനിർത്താമെന്നതിനെക്കുറിച്ച്ാണ് താരസുന്ദരി ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം പറഞ്ഞത്. നമ്മളിൽ പലരും കരുതുന്നത് അരി തടിച്ചതാണെന്ന്! ഇല്ല. നേരെമറിച്ച്, ശരീരത്തിന് ആഗിരണം ചെയ്യാനുള്ള ഏറ്റവും എളുപ്പമുള്ള കാർബണുകളാണിത്.
ഇത് കുടലിനെ സുഖപ്പെടുത്തുന്നുവെന്നും അവർ പുതിയ പോസ്റ്റിൽ കുറിച്ചു. നേരത്തെ താരം ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ചേരിയിൽ താമസിക്കുന്ന 250 കുടുംബങ്ങൾക്ക് ഭക്ഷണം എത്തിച്ച് നൽകിയിരുന്നു.