പ​രീ​ക്ഷ​യ്ക്കി​ടെ ലാ​ബി​ല്‍ വ​ച്ച് അ​ധ്യാ​പ​ക​ന്‍ അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ശ​രീ​ര​ത്തി​ൽ സ്പ​ര്‍​ശി​ക്കു​ക​യും ചെ​യ്തു: പു​റ​ത്ത് പ​റ​ഞ്ഞാ​ൽ തോ​ൽ​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണിപ്പെടുത്തി; അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ

ചെ​ന്നൈ: തി​രു​പ്പ​ത്തൂ​രി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ല്‍ ക​മ്പ്യൂ​ട്ട​ര്‍ പ​രീ​ക്ഷ​യ്ക്കി​ടെ ലാ​ബി​ല്‍ വ​ച്ച് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ അ​ധ്യാ​പ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റു വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്.

സം​ഭ​വ​ത്തി​ൽ ഇം​ഗ്ലീ​ഷ് താ​ത്കാ​ലി​ക അ​ധ്യാ​പ​ക​ൻ പ്ര​ഭു​വിനെ (35) ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​പ്പ​ത്തൂ​രി​ലെ വാ​ണി​യ​മ്പാ​ടി​ക്കു സ​മീ​പ​മു​ള്ള ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. ഏ​ഴാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന ആ​റു വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് അ​ധ്യാ​പ​ക​നെ​തി​രേ പ​രാ​തി ന​ല്‍​കി​യ​ത്.

പ​രീ​ക്ഷ​യ്ക്കി​ടെ ലാ​ബി​ല്‍ വ​ച്ച് അ​ധ്യാ​പ​ക​ന്‍ അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ശ​രീ​ര​ത്തി​ൽ സ്പ​ര്‍​ശി​ക്കു​ക​യും ചെയ്തത് ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പ​രീ​ക്ഷ​യ്ക്കു തോ​ല്‍​പ്പി​ക്കു​മെ​ന്നും പു​റ​ത്തു​പ​റ​യ​രു​തെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണു പ​രാ​തി.

കു​ട്ടി​ക​ള്‍ ചൈ​ള്‍​ഡ് ലൈ​ന്‍ ന​മ്പ​റി​ല്‍ വി​ളി​ച്ചാ​ണ് വി​വ​ര​മ​റി​യി​ച്ച​ത്. ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സു​മാ​യി സ്‌​കൂ​ളി​ലെ​ത്തി വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു.

Related posts

Leave a Comment