ഒ​രി​ക്ക​ലും തി​രി​കെ കി​ട്ടു​മെ​ന്ന് ക​രു​തി​യി​ല്ല, അ​പ​രി​ചി​ത​ന് ന​ന്ദി: അ​മ്മ​യു​ടെ ഫോ​ൺ തി​രി​കെ കി​ട്ടി​യ അ​നു​ഭ​വം പ​ങ്കു​വ​ച്ച് യു​വാ​വ്

ന​മ്മു​ടെ ക​യ്യി​ൽ നി​ന്നും ക​ള​ഞ്ഞ് പോ​കു​ന്ന വ​സ്തു​ക്ക​ൾ തി​രി​കെ ല​ഭി​ക്കു​ന്ന​ത് വ​ള​രെ അ​പൂ​ർ​വ​മ​മാ​യി മാ​ത്ര​മാ​കും. മി​ക്ക​പ്പോ​ഴും പ​ല വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും മ​റ്റും ന​മ്മു​ടെ ശ്ര​ദ്ധ​ക്കു​റ​വി​നാ​ൽ ക​ള​ഞ്ഞ് പോ​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ത​ന്‍റെ അ​മ്മ​യു​ടെ ന​ഷ്ട​പ്പെ​ട്ട ഫോ​ൺ തി​രി​കെ ല​ഭി​ച്ച​ത് സം​ബ​ന്ധി​ച്ച് യു​വാ​വ് പ​ങ്കു​വ​ച്ച കു​റി​പ്പാ​ണി​ത്.

സി​നി​മ കാ​ണു​ന്ന​തി​നാ​യി കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം തീ​യ​റ്റ​റി​ലെ​ത്തി​യ​താ​യി​രു​ന്നു യു​വാ​വ്. അ​വി​ടെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് വ​ച്ച് അ​മ്മ​യു​ടെ ഫോ​ൺ സ​ഹോ​ദ​രി​യു​ടെ ക​യ്യി​ൽ നി​ന്നും അ​ബ​ദ്ധ​ത്തി​ൽ താ​ഴെ​വീ​ണു. എ​ന്നാ​ൽ ഇ​ക്കാ​ര്യം ആ​രു​ടേ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല. തി​യേ​റ്റ​റി​ലെ​ത്തി സീ​റ്റി​ലി​രു​ന്ന​തി​ന് ശേ​ഷ​മാ​ണ് ഫോ​ൺ പോ​യി എ​ന്ന് മ​ന​സി​ലാ​വു​ന്ന​ത്.

അ​പ്പോ​ൾ ത​ന്നെ അ​തി​ലേ​ക്ക് വി​ളി​ച്ച് നോ​ക്കി. ഒ​രു അ​പ​രി​ചി​ത​നാ​ണ് ഫോ​ൺ എ​ടു​ത്ത​ത്. എ​ന്നാ​ൽ ആ ​സ​മ​യം അ​യാ​ൾ മ​റ്റൊ​രു മാ​ളി​ലാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തി​രി​കെ ല​ഭി​ക്കി​ല്ല​ന്നാ​ണ് എ​ല്ലാ​വ​രും ക​രു​തി​യ​ത്. എ​ന്നാ​ൽ പ്ര​തീ​ക്ഷ​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യാ​ണ് സം​ഭ​വി​ച്ച​ത്. താ​നും ക​സി​നും ഉ​ട​ൻ​ത​ന്നെ അ​പ​രി​ചി​ത​ൻ നി​ൽ​ക്കു​ന്ന മാ​ളി​ലേ​ക്ക് പോ​യി. വ​ള​രെ ക​ഷ്ട​പ്പെ​ട്ട് അ​യാ​ളെ ക​ണ്ടു​പി​ടി​ക്കു​ക​യും ഫോ​ൺ തി​രി​കെ വാ​ങ്ങു​ക​യും ചെ​യ്തെ​ന്ന് യു​വാ​വ് പ​റ​ഞ്ഞു.

 

Related posts

Leave a Comment