തെന്നിന്ത്യന്‍ താരം റെജീന കസാന്ദ്ര വിവാഹിതയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ജനിച്ചതും വളര്‍ന്നതും ചെന്നൈയിലാണെങ്കിലും ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും താരം അഭിനയിച്ചു . ചെന്നൈയിലെ വിമന്‍സ് ക്രിസ്ത്യന്‍ കോളജില്‍ പഠിച്ചിരുന്ന കാലത്ത് തന്നെ റെജീനയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നു.
കണ്ട നാള് മുതല്‍ എന്ന സിനിമയില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിച്ചാണ് റെജീന അരങ്ങേറ്റം കുറിച്ചത്. പിന്നീട് അഴകിയ അസുര എന്ന ചിത്രത്തിലൂടെ നായികയായി ചുവടുറപ്പിച്ചു. മാത്രമല്ല നടന് ശിവകാര്‍ത്തികേയനൊപ്പം അഭിനയിച്ച കെഡി ബില്ല ഗില്ലഡി രംഗ എന്ന സിനിമ ഹിറ്റായെങ്കിലും തമിഴില്‍ പ്രതീക്ഷിച്ചത്ര അവസരം റെജീനയ്ക്ക് ലഭിച്ചില്ല.
തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന റെജീന കഴിഞ്ഞ രണ്ടു വര്‍ഷമായി വീണ്ടും തമിഴില്‍ ശക്തമായ വേഷങ്ങള്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ നടിയുടെ വിവാഹമടക്കമുള്ള വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. കുറച്ചുകാലമായ ചില താരങ്ങളുടെ പേരിനൊപ്പം ചേര്‍ത്ത് റെജീനയും പ്രണയ ഗോസിപ്പുകളിലും വിവാദത്തിലുമൊക്കെ കുടുങ്ങിയിരുന്നു.
നടന് സായ് ധരം തേജയുമായി നടി ഡേറ്റിംഗിലാണെന്ന് കിംവദന്തികള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് അത് അഭ്യൂഹമാണെന്നു താരം തന്നെ വെളിപ്പെടുത്തി. ഇതിനു പിന്നാലെ നടന് സന്ദീപ് കിഷനുമായി പ്രണയത്തിലാണെന്നും അവര്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും വാര്‍ത്ത പരന്നു. ഇതോടെ റെജീന തന്റെ സുഹൃത്തു മാത്രമാണെന്ന് പറഞ്ഞു സന്ദീപ് ആ വാര്‍ത്ത നിഷേധിക്കുകയും ചെയ്തു. 33 വയസുള്ള നടി ഇപ്പോഴും അവിവാഹിതയായി തുടരാതെ വിവാഹം കഴിക്കാനാണ് ആരാധകരും ആവശ്യപ്പെടുന്നത്.
ഇതിനിടയില്‍ വീണ്ടും റെജീനയുടെ വിവാഹത്തെ ക്കുറിച്ചുള്ള ചില വിവരങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് പ്രശസ്തനായൊരു വ്യവസായിയെ റെജീന വിവാഹം കഴിക്കാന്‍ പോകുന്നതെന്നാണ് സൂചന. എന്നാല്‍, റെജീനയോ അടുത്തവൃത്തങ്ങളോ ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പങ്കുവ ച്ചിട്ടില്ല. ഈ വിവാഹവിവരം സ്ഥിരീകരിച്ചതായി സിനിമാ വൃത്തങ്ങളില്‍ പറയുന്നുണ്ട്. ഈ വര്‍ഷം തന്നെ വിവാഹം നിശ്ചയിക്കാനാണ് നടിയുടെ തീരുമാനമെന്നാണ് സൂചന. നിലവില്‍ ഏറ്റെടുത്ത സിനിമകളുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണു നടി.