തിരുവനന്തപുരം: ചാലക്കുടി റെയില്‍വേ പാലത്തിലെ ഗര്‍ഡറുകള്‍ മാറ്റുന്ന ജോലികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് വിവിധ ട്രെയിനുകള്‍ റദ്ദാക്കി. ചിലത് വഴിതിരിച്ചുവിട്ടു. വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ രാത്രി 10വരെയാണ് അറ്റകുറ്റ പണിനടക്കുന്നത്.
ആറു ഗര്‍ഡറുകള്‍ മാറ്റുന്നതിനാല്‍ ട്രെയിനുകള്‍ ഒറ്റ ട്രാക്കിലൂടെ മാത്രമാണ് കടത്തിവിടുന്നത്.
ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍:
എറണാകുളം ജംഗ്ഷന് -കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16305)
എറണാകുളം ജംഗ്ഷന്- ഗുരുവായൂര്‍ എക്സ്പ്രസ് (06438 )
കോട്ടയം-നിലമ്പൂര്‍ റോഡ് ഇന്റര്‍സിറ്റി എക്സ്പ്രസ് (16326)
നിലമ്പൂര്‍ റോഡ് -കോട്ടയം ഇന്റര്‍സിറ്റി എക്സ്പ്രസ്(16325)
നാഗര്‍കോവില്‍ -മംഗളൂരു ഏറനാട് എക്സ്പ്രസ് (16606)
മംഗളൂരു സെന്‍ട്രല്‍ -നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് (16605)
തിരുനല്‍വേലി-പാലക്കാട് ജംഗ്ഷന് പാലരുവി എക്സ്പ്രസ് (16791)
പാലക്കാട് ജംഗ്ഷന് – തിരുനല്‍വേലി പാലരുവി എക്സ്പ്രസ് (16792)
എറണാകുളം ജംഗ്ഷന് – ബെംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12678)
കൊച്ചുവേളി -ലോക്മാന്യ തിലക് ഗരീബ്രഥ് എക്സ്പ്രസ് (12202)
എറണാകുളം ജംഗ്ഷന് -പാലക്കാട് മെമു (06798)
പാലക്കാട്-എറണാകുളം ജംഗ്ഷന് മെമു (06797)
അലപ്പുഴ-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22640)
എറണാകുളം-ഷൊര്‍ണൂര്‍ മെമു (06018)
എറണാകുളം ജംഗ്ഷന് -ഗുരുവായൂര്‍ എക്സ്പ്രസ് (06448)
ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ് (06447)
ഗുരുവായൂര്‍-തൃശൂര്‍ എക്സ്പ്രസ് (06445 )
തൃശൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ് (06446)
കൊച്ചുവേളി-ഹുബ്ലി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12778)
വെള്ളിയാഴ്ച റദ്ദാക്കിയവ:
ബെംഗളൂരു സിറ്റി -എറണാകുളം ജംഗ്ഷന് ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12677)
ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ് (12201)
കൂടാതെ വിവിധ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.