കല്‍പ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം കൃത്യമായ രീതിയിലാണ് നടക്കുന്നതെന്ന് എഡിജിപി എം. ആർ. അജിത് കുമാർ. സൈന്യം ഉൾപ്പെടെ അഞ്ച് സംഘം ദൗത്യമേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടുതൽ യന്ത്രങ്ങൾ മേഖലയിൽ എത്തിച്ചിട്ടുണ്ടെന്ന് എഡിജിപി പറഞ്ഞു.
മുണ്ടക്കൈ പ്രദേശം പൂർണമായും തകർന്നപോയി. എല്ലാ കെട്ടിടങ്ങളും തകർന്നു വീണു. അവിടെമാകെ ചെളിയാണ്. മുന്നൂറിൽപരം ആളുകളെ കാണാതായിട്ടുണ്ട്. സജീവമായി രക്ഷാദൗത്യത്തിൽ പ്രാദേശിക സന്നദ്ധപ്രവർത്തകരും പങ്കെടുക്കുന്നുണ്ടെന്ന് എഡിജിപി പറഞ്ഞു. നിലമ്പൂർ മുതൽ ദുരന്ത മേഖല വരെ തിരച്ചിൽ നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 273 ആയി. രക്ഷാപ്രവർത്തനം ദ്രുതഗതിയിലാണ് നടക്കുന്നത്. രക്ഷാദൗത്യത്തിന് കൂടുതൽ യന്ത്രങ്ങൾ എത്തിക്കും.1100 അംഗങ്ങൾ ഉള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങൾ കണ്ടെത്താൻ കഡാവർ നായകളെയും ദുരന്തമേഖലയിൽ എത്തിച്ചു.