അല്ലു അര്ജുന്, വിജയ് ദേവ്രക്കൊണ്ട, ഫഹദ് ഫാസില്‍ തുടങ്ങിയ നടന്മാര്ക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവച്ച് നടി രശ്മിക മന്ദാന. സിനിമയില്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും കൂടെ ജോലി ചെയ്ത നടീ നടന്മാര് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഒരു സിനിമാ മാധ്യമത്തിനു നല്കിയ വീഡിയോ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രശ്മിക.ഒരു എലിവേറ്ററില്‍ ഫഹദ് ഫാസിലിനും അല്ലു അര്‍ജുനും ഒപ്പം കുടുങ്ങിയാല്‍ അവരോട് എന്തു ചോദിക്കുമെന്ന അവതാരകന്റെ ചോദ്യത്തിന് രസകരമായാണ് നടി ഉത്തരം നല്‍കിയത്.
സിനിമയിലെ അവരുടെ അനുഭവങ്ങളും നല്ല മനുഷ്യനും നല്ല നടിയുമാകാനുള്ള ഉപദേശങ്ങളും ചോദിക്കും… എന്നായിരുന്നു അവരുടെ മറുപടി. അല്ലു അര്ജുന് എന്റെ ജീവിതത്തിലെ കോച്ചാണെന്നും അദ്ദേഹത്തോടൊപ്പമുള്ള അഭിനയം വിസ്മയകരമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
എന്തു കൊണ്ടാണ് തന്നെ നാഷണല്‍ ക്രഷ് എന്നു വിളിക്കുന്നത് എന്നറിയില്ല. അതെവിടെ നിന്ന് വന്നു എന്നു പോലുമറിയില്ല. കര്‍ണാടകയിലാണ് ജനിച്ചതും വളര്‍ന്നതും. ഇന്ന് ഹൈദരാബാദിലും ബോംബെയിലുമാണ് ജീവിതം. ആരാധകരുടെ സ്നേഹം പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ്.
സിനിമയില്‍ വന്നതിന് ശേഷം ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്. അമിതാഭ് ബച്ചനൊപ്പം അഭിനിയിക്കുക എന്നതായിരുന്നു സിനിമയിലെ വലിയ സ്വപ്നം. ദീപിക പദുക്കോണ്‍ ഇന്‍സ്പിരേഷനാണ്. എന്തൊരു വിസമയകരമായ യാത്രയാണ് അവരുടേത്.
അഭിനയത്തില്‍ ഞാന്‍ പെര്‍ഫക്ഷനിസ്റ്റാണ്. കഥ കേട്ടാണ് അഭിനയിക്കാറുള്ളത്’ അവര്‍ കൂട്ടിച്ചേര്‍ത്തു.വിവാഹ ജീവിതത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളും അവര്‍ പങ്കുവച്ചു. തന്നെ പിന്തുണയ്ക്കുന്ന, പരസ്പരം താങ്ങായി ജീവിക്കുന്ന പങ്കാളിയെയാണ് ആവശ്യമെന്നും രശ്മിക പറഞ്ഞു.
അല്ലു അര്ജുന് നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം പുഷ്പയാണ് രശ്മികയുടെ പുതിയ സിനിമ. ചിത്രത്തില്‍ ഫഹദ് ഫാസില്‍ പ്രതിനായക വേഷത്തിലെത്തുന്നു. മിഷന് മജ്നു എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറുകയാണ് .