നടി രശ്മിക മന്ദാന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി എടുത്ത ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ചുവന്നനിറത്തിലുള്ള സല്‍വാര്‍ കമ്മീസില്‍ തിളങ്ങുകയാണു താരം.
ആരാധകര്‍ക്കു നവരാത്രി ആശംസകള്‍ നേര്‍ന്നാണു നടി പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. തരുണ്‍ തഹിലാനി ഡിസൈന്‍ ചെയ്ത ചുവന്നനിറത്തിലുള്ള സല്‍വാര്‍ കമ്മീസാണ് നടി ധരിച്ചിരിക്കുന്നത്.
അനാര്‍ക്കലി സ്റ്റൈലിലുള്ള ഇതില്‍ ചുവപ്പ്, ഗോള്‍ഡന്‍ നിറങ്ങളിലുള്ള എംബ്രോയിഡറി വര്‍ക്കുമുണ്ട്. നവരാത്രി ആഘോഷങ്ങളുടെ ആറാംദിവസം ചുവപ്പ് നിറത്തിലുളള വസ്ത്രം ധരിക്കുന്നത് ഏറെ ശുഭകരമായാണ് കരുതുന്നത്.
ചുവന്ന അനാര്‍ക്കലി ധരിച്ചുള്ള രശ്മികയുടെ ചിത്രത്തിന് താഴെ ക്യൂട്ട്നെസ് ഓവര്‍ലോഡഡ് എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിക്കുന്നത്.