സിനിമാ നടി റിതു വര്‍മ വിവാഹിതയാവാന്‍ പോവുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. കണ്ണും കണ്ണും കൊള്ളയടിച്ചാല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് റിതു. ദുല്‍ഖര്‍ സല്മാൻ ആയിരുന്നു ഈ ചിത്രത്തിൽ റിതുവിന്റെ നായകനായി അഭിനയിച്ചത്. അതുകൊണ്ടു തന്നെ മലയാളികള്‍ക്കും സുപരിചിതയായി റിതു മാറി.
തെലുങ്കിലും തമിഴിലും സജീവമായി തന്റെ കരിയർ മുന്നോട്ടു പോവുന്നതിനിടെ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി. ഒടുവില്‍ നടി തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള സത്യമെന്താണെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ്.
വിവാഹത്തിന് വേണ്ടി ഇനിയും കാത്തിരിക്കാന്‍ ഒരുപാട് സമയമുണ്ട്. യാതൊരു തിരക്കും ഇല്ല. ഇനിയും ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷം മാത്രമേ അതേക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ.
കല്യാണക്കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം അച്ഛനും അമ്മയും എനിക്ക് നല്‍കിയിട്ടുണ്ട്. എന്നെ ബുദ്ധിമുട്ടിക്കണം എന്ന് അവര്‍ കരുതുന്നില്ല.
പക്ഷേ, ഇടയ്ക്കൊക്കെ കല്യാണം കഴിക്കേണ്ടേത് ഓര്‍മിപ്പിക്കാന്‍ അവര്‍ ശ്രമിക്കാറുണ്ട് – നടി വ്യക്തമാക്കുന്നു.പെല്ലി ചോപുളു എന്ന തെലുങ്ക് ചിത്രത്തിനു ശേഷം അതുപോലെയുള്ള നല്ല കഥാപാത്രങ്ങള്‍ കിട്ടിയില്ല എന്നതാണ് സത്യം. അതാണ് ഇത്രയും നീണ്ടൊരു ഇടവേള വരാനുള്ള കാരണം.
അതേ സമയം തമിഴില്‍ ഒന്ന് രണ്ട് സിനിമകള്‍ ചെയ്തിരുന്നു. പക്ഷേ, അതിന്റെ റിലീസ് വളരെ വൈകിയാണ് ഉണ്ടായതെന്നും റിതു വര്‍മ പറയുന്നു.