കോട്ടയം: കോട്ടയം ബേക്കർ ജംഗ്ഷൻ മുതൽ ചാലുകുന്ന് വരെ റോഡിന്റെ പുനരുദ്ധാരണ ജോലികൾ ആരംഭിച്ചു. ബേക്കർ ജംഗ്ഷൻ മുതലുള്ള റോഡ് എക്സ്കവേറ്ററിന്റെ സഹായത്തോടെ റോഡിലെ ടാറിംഗ് കുത്തിപ്പൊളിക്കുന്ന പ്രവൃത്തി ആരംഭിച്ചു.
തുടർന്നു ബിഎംബിസി നിലവാരത്തിൽ റോഡ് ടാറിംഗ് നടത്തും. പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ഇതുവഴിയുള്ള വാഹന ഗതാഗതത്തിനു തടസം നേരിടുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
ബേക്കർ ജംഗ്ഷനിൽനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുനക്കര മൈതാനം ചുറ്റി ക്ഷേത്രം-കാരാപ്പുഴ-തിരുവാതുക്കൽ-ഇല്ലിക്കൽ വഴി കുമരകത്തേക്ക് പോകണം. മടക്കയാത്രയും ഇതുവഴിയായിരിക്കണം.
ബേക്കർ ജംഗ്ഷനിൽനിന്നും ചാലുകുന്ന് ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരുനക്കര മൈതാനം ചുറ്റി കാരാപ്പുഴ-തിരുവാതുക്കൽ-പുത്തനങ്ങാടി പള്ളി-അറുത്തൂട്ടി വഴി പോകണം.
ചാലുകുന്ന് ഭാഗത്തുനിന്നും കോട്ടയത്തേക്കുള്ള വാഹനങ്ങൾ അറുത്തൂട്ടി-പുത്തനങ്ങാടി-കുരിശുപള്ളി-തിരുനക്കര ക്ഷേത്രം വഴി പോകണം. ഈ വഴികളിൽ വാഹന പാർക്കിംഗ് താത്കാലികമായി നിരോധിച്ചു.മെഡിക്കൽ കോളജിൽനിന്നും ചാലുകുന്നു ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കുടമാളൂർ ജംഗ്ഷനിൽനിന്നും കുമരനല്ലൂരിലെത്തി പോകേണ്ടതാണ്.