കൊച്ചി: ശബരിമലയിൽ ഭക്ഷണബില്ലിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണം ദേവസ്വം വിജിലസ് അന്വേഷിക്കും.
ദേവസ്വം ബോര്‍ഡിന്റെ വിജിലസ് വിഭാഗം അന്വേഷിച്ച് നാലുമാസത്തിനകം ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
റിപ്പോര്‍ട്ട് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ മുഖേന ഹൈക്കോടതിക്ക് നല്‍കാനും ജസ്റ്റീസ് അനില്‍. കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
ഗസ്റ്റ്ഹൗസില്‍ താമസത്തിനെത്തുന്ന വിഐപികളുടെ പേരില്‍ വ്യാജ ഭക്ഷണ ബില്ലുകള്‍ തയാറാക്കി പണം തട്ടുന്നുണ്ടെന്നും ഇതന്വേഷിക്കാനൊരുങ്ങിയ ദേവസ്വം ബോര്‍ഡ് വിജിലന്‍സിലെ ഉദ്യോഗസ്ഥരെ മാറ്റിയെന്നുമുള്ള വാര്‍ത്തകളെത്തുടര്‍ന്ന് ദേവസ്വം ബെഞ്ച് സ്വമേധയാ പരിഗണിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ബയോ ടോയ് ലെറ്റുകളുടെ നിർമാണത്തില്‍ ക്രമക്കേടുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.