പത്തനംതിട്ട: മണ്ഡല കാലത്തിൽ ശരണ മന്ത്രങ്ങളാൽ സന്നിധാനം മുഖരിതമാകുമ്പോൾ അയ്യനെ കാണാൻ ഭക്ത ജനങ്ങളുടെ തിരക്കാണ്. അയ്യനു നേദിക്കാൻ വഴിപാടുകളുമായി വിവിധ സ്ഥലങ്ങളിൽ നിന്നാണ് അയ്യപ്പ ഭക്തർമാർ എത്തുന്നത്.
വ്യത്യസ്തമായ കാണിക്ക അർപ്പിച്ച കൊടുങ്ങല്ലൂർ സ്വദേശി വേലായി സ്വാമിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അയ്യപ്പന് കാണിക്കയായി ജമ്നാപ്യാരി വർഗ്ഗത്തിൽപ്പെട്ട ആടിനെയാണ് അദ്ദേഹം നൽകിയത്.
പതിനെട്ടാം പടിക്ക് താഴെ ആടിനെ കെട്ടി വേലായി സ്വാമി അയ്യപ്പ ദർശനത്തിനായി പോയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരാണ് ആടിനെ നോക്കിയത്.
ഗോ ശാലയിൽ നിന്ന് ചുമതലക്കാരെത്തി വേലായി സ്വാമി അയ്യപ്പന് കാണിക്കയായി സമർപ്പിച്ച ആടിനെ കൂട്ടികൊണ്ട് പോയി. എല്ലാവരോടും നന്നായി ഇണങ്ങുന്ന പ്രകൃതക്കാരി ജമ്നാപ്യാരിയാണ് സോഷ്യൽ മീഡിയയിൽ താരം.