വൃ​ശ്ചി​ക​പ്പു​ല​രി​യി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്

ശ​ബ​രി​മ​ല: മ​ണ്ഡ​ല​വ്ര​താ​രം​ഭ ദി​ന​മാ​യ വൃ​ശ്ചി​ക​പ്പു​ല​രി​യി​ല്‍ ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം തേ​ടി അ​യ്യ​പ്പ​ഭ​ക്ത​രു​ടെ നീ​ണ്ട​നി​ര. ഇ​ന്നു പു​ല​ര്‍​ച്ച ന​ട തു​റ​ക്കു​മ്പോ​ള്‍ ദ​ര്‍​ശ​നം തേ​ടി എ​ത്തി​യ​വ​രു​ടെ നീ​ണ്ട​നി​ര ന​ട​പ്പ​ന്ത​ലി​ന​പ്പു​റം വ​രെ​യു​ണ്ടാ​യി.

പു​തി​യ മേ​ല്‍​ശാ​ന്തി പി.​എ​ന്‍. മ​ഹേ​ഷ് ന​മ്പൂ​തി​രി​യാ​ണ് പു​ല​ര്‍​ച്ചെ ന​ട തു​റ​ന്ന​ത്. നി​ര്‍​മാ​ല്യ​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​വ​ര്‍​ക്ക് മേ​ല്‍​ശാ​ന്തി പ്ര​സാ​ദം ന​ല്‍​കി. പി​ന്നാ​ലെ മ​ണ്ഡ​ല മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച പൂ​ജ​ക​ള്‍ ആ​രം​ഭി​ച്ചു. ആ​ദ്യ​ദി​വ​സം ത​ന്നെ നെ​യ്യ​ഭി​ഷേ​ക​ത്തി​നും മ​റ്റും നി​ര​വ​ധി അ​യ്യ​പ്പ​ഭ​ക്ത​രാ​ണ് കാ​ത്തു​നി​ന്ന​ത്. മാ​ളി​ക​പ്പു​റ​ത്ത് പു​തി​യ മേ​ല്‍​ശാ​ന്തി പി.​ജി. മു​ര​ളി​ന​മ്പൂ​തി​രി ന​ട തു​റ​ന്നു.

മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ശ​ബ​രി​മ​ല​യി​ലേ​ക്ക് നി​ല​യ്ക്കാ​ത്ത തീ​ര്‍​ഥാ​ട​ക പ്ര​വാ​ഹ​മാ​ണ്. ഇ​നി​യു​ള്ള 40 ദി​വ​സ​ങ്ങ​ളും ഇ​രു​മു​ടി​ക്കെ​ട്ടു​മേ​ന്തി​യു​ള്ള അ​യ്യ​പ്പ​ഭ​ക്ത​രു​ടെ ശ​ര​ണം​വി​ളി​ക​ളി​ല്‍ കാ​ന​ന​പാ​ത​ക​ള്‍ സ​ജീ​വ​മാ​യി​രി​ക്കും. നി​ല​യ്ക്ക​ലും പ​മ്പ​യി​ലു​മെ​ല്ലാം സ​ന്നി​ധാ​ന​ത്തേ​ക്കു പോ​കു​ന്ന​തി​നു​ള്ള അ​യ്യ​പ്പ​ഭ​ക്ത​രു​ടെ തി​ര​ക്കു​ണ്ട്. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് ന​ട തു​റ​ക്കു​ന്ന​ത്.

നി​ര്‍​മാ​ല്യ​ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം 3.30ന് ​ആ​രം​ഭി​ക്കു​ന്ന അ​ഭി​ഷേ​കം 11 വ​രെ നീ​ണ്ടു​നി​ല്‍​ക്കും. ഉ​ഷ​പൂ​ജ​യും മ​റ്റു ച​ട​ങ്ങു​ക​ളും ഇ​തി​നി​ടെ ന​ട​ക്കും. ക​ല​ശാ​ഭി​ഷേ​കം 11.30നും ​ക​ള​ഭാ​ഭി​ഷേ​കം 12.30നു​മാ​ണ്. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ന​ട അ​ട​യ്ക്കും. പി​ന്നീ​ട് വൈ​കു​ന്നേ​രം നാ​ലി​നു മാ​ത്ര​മേ തു​റ​ക്കൂ. പു​ഷ്പാ​ഭി​ഷേ​കം രാ​ത്രി ഏ​ഴി​നാ​ണ്. ഹ​രി​വ​രാ​സ​നം ചൊ​ല്ലി രാ​ത്രി 11ന് ​ന​ട അ​ട​യ്ക്കും. ഡി​സം​ബ​ര്‍ 27നാ​ണ ്മ​ണ്ഡ​ല​പൂ​ജ. അ​ന്നു​വ​രെ എ​ല്ലാ​ദി​വ​സ​വും അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കും ദ​ര്‍​ശ​ന സൗ​ക​ര്യം ഉ​ണ്ടാ​കും.

Related posts

Leave a Comment