ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയാണ് ചക്കപ്പഴം. ഇതിലെ താരങ്ങളെല്ലാവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.
ചക്കപ്പഴത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സബീറ്റ ജോര്‍ജ്. സ്വന്തം പേരിനെക്കാളും ലളിതാമ്മ എന്നാണ് നടിയെ അറിയപ്പെടുന്നത്. സിനിമയിലും സജീവമാണ് താരമിപ്പോള്‍.
വിവാഹശേഷം അമേരിക്കയിലേക്ക് ചേക്കേറിയ സബീറ്റ അവിടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്യുകയാണ്.
10 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു താരത്തിന്റെ വിവാഹമോചനം, രണ്ട് കുട്ടികളുണ്ട്. അതില്‍ ഭിന്നശേഷിക്കാരനായിരുന്ന മകന് അടുത്തിടെയായിരുന്നു മരണപ്പെട്ടത്.
ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും മുന്‍ഭര്‍ത്താവിനെ കുറിച്ചും സംസാരിക്കുകയാണ് സബീറ്റ.
തനിക്ക് മാതാപിതാക്കള്‍ നല്ല ഫ്രീഡം നല്‍കിയായിരുന്നു വളര്‍ത്തിയതെന്നും ഏവിയേഷന്‍ കോഴ്സ് പഠിച്ച് ജോലി ചെയ്യുമ്പോഴായിരുന്നു ഭര്‍ത്താവിനെ കണ്ടതെന്നും സബീറ്റ പറയുന്നു.
ബാഗ് മിസ്സായി എന്നു പറഞ്ഞ് പരാതി പറയാന്‍ വന്നപ്പോള്‍ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു ആദ്യമായി കണ്ടത്.
അന്ന് അദ്ദേഹത്തിന് തന്നെ ഇഷ്ടമായി എന്നും അദ്ദേഹത്തിന്റെ മിസ് ആയ ബാഗ് താന്‍ കോട്ടയത്തെ വീട്ടില്‍ എത്തിച്ച് നല്‍കിയിരുന്നുവെന്നും സബീറ്റ പറയുന്നു.
അങ്ങനെ സംസാരിച്ചു പരിചയപ്പെട്ടു. അന്ന് പ്രേമമൊന്നും ഇല്ലായിരുന്നുവെന്നും പിന്നീട് അദ്ദേഹമായിരുന്നു വിവാഹത്തെ കുറിച്ച് സംസാരിച്ചതെന്നും അങ്ങനെ 26-ാമത്തെ വയസ്സില്‍ വിവാഹിതരായി എന്നും സബീറ്റ പറയുന്നു.
ഇന്ന് നിയമപ്രകാരം വേര്‍പിരിഞ്ഞുവെങ്കിലും താന്‍ അദ്ദേഹത്തെ പിള്ളാരുടെ അച്ഛന് എന്നാണ് ഇന്നും വിളിക്കുന്നതെന്നും സബീറ്റ വെളിപ്പെടുത്തി.