അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് സായ് പല്ലവി. സിനിമയില്‍ മലര് മിസ് ആയി മലയാളികളുടെ മനം കീഴടക്കാനും തമിഴ്നാട്ടുകാരിയായ താരത്തിനായി.
മലയാളത്തില്‍ പ്രേമത്തിന്് പിന്നാലെ കലി എന്ന ദുല്‍ഖര്‍ സല്മാന്ചിത്രത്തലും അതിരന് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലും മാത്രമേ പിന്നീട് സായി പല്ലവി അഭിനയിച്ചിട്ടുള്ളു.
എന്നാല്‍ തമിഴിലും തെലുങ്കിലും താരം നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോള്‍ തെന്നിന്ത്യയില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് സായി പല്ലവി.
അഭിനയത്തോടൊപ്പം മികച്ച ഒരു നര്‍ത്തകി കൂടിയാണ് താന്‍ എന്ന് പല വട്ടം സായി തെളിയിച്ചു കഴിഞ്ഞു. റൗഡി ബേബി എന്ന ഒറ്റ സോങ് കൊണ്ട് തന്നെ സായി പല്ലവിയുടെ നൃത്തമികവ് ഏവര്‍ക്കും ബോധ്യമായി.
പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുമ്പോഴും സിനിമയില്‍ അഭിനയിക്കുമ്പോഴും നടി അധികം മേക്കപ്പ് ഉപയോഗിക്കാറില്ല.
അതേ സമയം നേരത്തെ ഒരു പൊതു പരിപാടിയില്‍ താരത്തെ ഒരാള്‍ മലയാളി എന്ന് വിളിച്ചപ്പോള്‍ ഉള്ള താരത്തിന്റെ പ്രതികരണം ഏറെ വിവാദം ആയിരുന്നു.
താന്‍ ഒരു മലയാളി അല്ലെന്നും തമിഴ് നാട്ടുകാരി ആണെന്നും തന്നെ മലയാളി എന്നു വിളിക്കരുതെന്നും സായി പല്ലവി പറഞ്ഞതാണ് വിവാദമായത്.
താന്‍ ജനിച്ചു വളര്‍ന്നത് തമിഴ് നാട്ടിലെ കോയമ്പത്തൂരില്‍ ആണെന്നും അതു കൊണ്ട് തന്നെ ദയവു ചെയ്ത് മലയാളി എന്ന് തന്നെ വിളിക്കരുത് എന്നുമാണ് താരം പറഞ്ഞത്.
ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ താരത്തെ മലയാളി എന്ന് സംബോധന ചെയ്തതാണ് നടിയെ ചൊടിപ്പിച്ചത്. രൂക്ഷമായിട്ടായിരുന്നു നടിയുടെ പ്രതികരണം.
അതേ സമയം കോടികള്‍ പ്രതിഫലം തന്നാലും പരസ്യങ്ങളില്‍ അഭിനയിക്കില്ല എന്ന നടിയുടെ നിലപാടിനും ഏറെ കൈയ്യടി കിട്ടിയിരുന്നു.
പലതരത്തിലും ഉള്ള പരസ്യങ്ങളില്‍ തന്നെ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ അതൊന്നും തനിക്ക് ചെയ്യാന്‍ പറ്റില്ല എന്നാണ് താന്‍ പറയാറുള്ളത് എന്ന് താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
തന്റെ മുഖത്തെ കുരുക്കളും പാടുകളും പോകാന്‍ ഒരുസമയത്ത് താനും ഒരുപാട് ഫേസ്ക്രീമുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ അതൊന്നും ഫലിക്കില്ല എന്ന് പിന്നീട് മനസിലായെന്നും നടി പറയുന്നു.
2008 ല്‍ ധൂം ധാം എന്ന തമിഴ് ചിത്രത്തില്‍ സായി പല്ലവി ചെറിയ ഒരു വേഷം ചെയ്തിട്ടുണ്ട്. എന്നാല്‍ 2015 ല്‍ പ്രേമത്തില്‍ അഭിനയിച്ചതോടെയാണ് സായിയുടെ തലവര മാറി മറിഞ്ഞത്.
താരം സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ചില നിബന്ധനകള്‍ വെക്കുന്നത് പലപ്പോഴും നിര്‍മാതാക്കള്‍ക്ക് തലവേദന ആകാറുണ്ട്. അങ്ങനെ അഹങ്കാരി എന്നുള്ള വിളിയും താരം കേട്ടിട്ടുണ്ട്.