മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന്  ചേരമർ ഹിന്ദു മഹാസഭ


കോ​ട്ട​യം: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ന​ട​ത്തി​യ പ്രസംഗം ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​നയേയും ഭാ​ര​ത ര​ത്നം ഡോ. ​ബി.​ആ​ർ അം​ബേ​ദ്കറെ​യും അ​വ​ഹേ​ളി​ക്കു​ന്ന​താണെന്ന് അ​ഖി​ല കേ​ര​ള ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​റ പ്ര​ശാ​ന്ത് .

ഈ ​അ​വ​ഹേ​ള​നം സ​ഹി​ക്കു​വാ​ൻ പി​ന്നോ​ക്ക ദ​ളിത് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ക​ഴി​യി​ല്ലാ​യെ​ന്നും മ​ന്ത്രി​യു​ടെ പ്രസംഗത്തിൻ​മേ​ൽ രാ​ജ്യ​ദ്രോ​ഹ​ കു​റ്റം ചു​മ​ത്ത​ണ​മെ​ന്നും ക​ല്ല​റ പ്ര​ശാ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഖി​ല കേ​ര​ള ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ സ്ഥാ​പ​ക നേ​താ​വ് എം.​കെ. കു​ഞ്ഞ​ൻ സാ​റി​ന്‍റെ ച​ര​മ വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ​ൻ ചാ​ർ​ജ് എം.​കെ. അ​പ്പു​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ന്‍റെ ജോ​ലി രാ​ജി​വ​ച്ച് അ​ടി​മ​ത്തം അ​നു​ഭ​വി​ച്ച ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച കു​ഞ്ഞ​ൻ​സാ​റി​നെ സ​ഭ​യ്ക്കും ജ​ന​ങ്ങ​ൾ​ക്കും മ​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ട്ര​ഷ​റ​ർ കെ.​കു​ട്ട​പ്പ​ൻ, അ​ശോ​ക് കു​മാ​ർ, എ.​വി.​സാ​ബു, കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, അ​ജി​കു​മാ​ർ, കെ.​സി.​മ​നോ​ജ്, മ​ധു നീ​ണ്ടൂ​ർ, ഗോ​പി മ​ഞ്ചാ​ടി​ക്ക​ര, ഒ.​കെ സാ​ബു, സു​നി​ൽ​കു​മാ​ർ, ത​ങ്ക​ച്ച​ൻ മ്യാ​ലി​ൽ, കെ.​കെ. ക​രു​ണാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment