ആ 200 ​കോ​ടി വേ​ണ്ട; ഞാ​ന്‍ സ്വ​ന്തം ക​ഴി​വ് കൊ​ണ്ട് വ​ള​ര്‍​ന്നു വ​ന്ന വ്യ​ക്തി; പി​ന്തു​ണ വേ​ണം, ഒ​പ്പം സ്വ​കാ​ര്യ​ത മാ​നി​ക്ക​ണ​മെ​ന്നും സാ​മ​ന്ത


ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് താ​ര​ദ​ന്പ​തി​ക​ളാ​യ സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും ത​ങ്ങ​ള്‍ വേ​ര്‍​പി​രി​യു​ക​യാ​ണെ​ന്ന്‌​ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. നാ​ലാം വി​വാ​ഹ വാ​ര്‍​ഷി​ക​ത്തി​ന് ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് ഇ​രു​വ​രും വേ​ര്‍​പി​രി​യു​ക​യാ​ണെ​ന്ന വി​വ​രം അ​റി​യി​ച്ച​ത്.

ജീ​വ​നാം​ശ​മാ​യി ന​ടി​ക്ക് നാ​ഗ​ചൈ​ത​ന്യ​യു​ടെ കു​ടും​ബം 200 കോ​ടി രൂ​പ​യാ​ണ് ന​ല്‍​കാ​നൊ​രു​ങ്ങി​യ​ത്. എ​ന്നാ​ൽ ആ ​തു​ക ത​നി​ക്ക് വേ​ണ്ട​ന്ന് സാ​മ​ന്ത പ​റ​ഞ്ഞ​താ​യി​ട്ടു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്.

ഒ​രു രൂ​പ പോ​ലും വേ​ണ്ടെ​ന്ന് ന​ടി നാ​ഗ​ചൈ​ത​ന്യ​യു​ടെ കു​ടും​ബ​ത്തെ അ​റി​യി​ച്ചു​വെ​ന്നാ​ണ് സൂ​ച​ന. ഞാ​ന്‍ സ്വ​ന്തം ക​ഴി​വ് കൊ​ണ്ട് വ​ള​ര്‍​ന്നു വ​ന്ന വ്യ​ക്തി​യാ​ണ്,

മ​റ്റൊ​രാ​ളു​ടെ പ​ണം വാ​ങ്ങു​ന്ന​ത് ശ​രി​യ​ല്ല. എ​നി​ക്ക് ജീ​വി​ക്കാ​ന്‍ ജീ​വ​നാം​ശ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. ആ​ത്മാ​ഭി​മാ​നം വ​ള​രെ വ​ലു​താ​ണെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി. 2017 ഒ​ക്ടോ​ബ​ര്‍ ആ​റി​നാ​ണ് നാ​ഗ​ചൈ​ത​ന്യ​യും സാ​മ​ന്ത​യും വി​വാ​ഹി​ത​രാ​യ​ത്.

ജീ​വി​ത പ​ങ്കാ​ളി​ക​ള്‍ എ​ന്ന നി​ല​യി​ല്‍ ത​ങ്ങ​ള്‍ വേ​ര്‍​പി​രി​യു​ക​യാ​ണെ​ന്നും ഏ​താ​ണ്ട് പ​ത്ത് വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ത​മ്മി​ലു​ള്ള സൗ​ഹൃ​ദം ഇ​നി​യും നി​ല​നി​ല്‍​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും വി​വാ​ഹ​മോ​ച​ന വാ​ര്‍​ത്ത​യി​ല്‍ സ്ഥി​രീ​ക​ര​ണം അ​റി​യി​ച്ച്‌ താ​ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

ക​ഠി​ന​മാ​യ ഈ ​സ​മ​യ​ത്ത് പി​ന്തു​ണ വേ​ണ​മെ​ന്നും സ്വ​കാ​ര്യ​ത മാ​നി​ക്ക​ണ​മെ​ന്നും താ​ര​ങ്ങ​ള്‍ അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു.

Related posts

Leave a Comment