തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭുവിന്റെ പുതിയ ലുക്ക് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. എംടിവിയുടെ ഒരു റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി എത്തിയപ്പോള്‍ സാമന്ത ധരിച്ച ഔട്ട്ഫിറ്റാണ് വൈറലാകുന്നത്.
ജംപ്സ്യൂട്ട് സ്റ്റൈലിലുള്ള ഡെനിം ടോപ്പും പാന്റുമാണ് സാമന്ത ധരിച്ചത്. ഈ ഔട്ട്ഫിറ്റിലെ പാന്റിന്റെ ഡിസൈനാണ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയത്. കീറിയ ഭാഗം സേഫ്റ്റി പിന്നുകള്‍ കൊണ്ട് കൂട്ടിച്ചേര്‍ക്കുന്നതു പോലെയുള്ള ഡിസൈനാണ് പാന്റില്‍ നല്‍കിയിരിക്കുന്നത് ഹാര്‍ട്ട് ഷേപ്പിലുള്ള സ്ലീവ്ലെസ് ടോപ്പാണ് ഇതിനൊപ്പം ധരിച്ചത്.
സൈഡില്‍ കട്ടുള്ള ഈ ടോപ്പിന്റെ മുന്‍ഭാഗം പാന്റുമായി കൂടിച്ചേരുന്ന രീതിയിലാണുള്ളത്.ഇതിനൊപ്പം രണ്ട് ലെയറുകളോട് കൂടിയ സില്‍വര്‍ ചെയിനും ഹെവി വര്‍ക്കുള്ള വളകളും ചെയിൻ ബ്രേസ്ലെറ്റും അണിഞ്ഞു. ചെറിയ സ്റ്റഡും മോതിരവും താരം ധരിച്ചിരുന്നു.
അഴിച്ചിട്ട രീതിയിലാണ് മുടി സ്റ്റൈല്‍ ചെയ്തത്. പിങ്ക് ഗ്ലോസി ലിപ്സിറ്റിക്കും സില്‍വര്‍ ഐ ഷാഡോയും കറുപ്പ് നെയിൽ പോളിഷും താരത്തിന് സ്റ്റൈലിഷ് ലുക്ക് നല്കി.ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഫുള്‍ സര്‍ക്കിൾ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.