ആലപ്പുഴ: സ്വവര്‍ഗാനുരാഗത്തില്‍നിന്ന് പിന്മാറിയതിനു പ്രതികാരമായി യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. ആലപ്പുഴ സ്വദേശിയുടെ പരാതിയില്‍ കട്ടപ്പന സ്വദേശിനിയായ 44-കാരിക്കെതിരേ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു.
സാമൂഹിക മാധ്യമം വഴിയാണ് ഇരുവരും അടുത്തത്. ഇവര്‍ ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നും സാമ്പത്തിക ഇടപാടുകളുണ്ടെന്നും പോലീസ് പറഞ്ഞു. സ്വന്തം നഗ്നചിത്രങ്ങളും കൈമാറിയിരുന്നു.
മക്കളുള്ള പരാതിക്കാരി പിന്മാറാന് ശ്രമിച്ചതോടെ കഴിഞ്ഞദിവസം കട്ടപ്പനക്കാരി ആലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും പ്രശ്നമുണ്ടാക്കുകയുമായിരുന്നു.