മുംബൈ: ഹിന്ദി സിനിമ- ടെലിവിഷന്‍ താരം സന്ദീപ് നഹറിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ വസതിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞദിവസം താൻ ജീവനൊടുക്കാൻ പോകുകയാണെന്ന് ചൂണ്ടിക്കാട്ടി താരം ഫേസ്ബുക്കില്‍ നീണ്ട കുറിപ്പോടു കൂടി വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിംഗ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച എം.എസ് ധോണി; ദ അണ്‍ടോള്‍ഡ് സ്റ്റോറി, അക്ഷയ് കുമാറിന്റെ കേസരി തുടങ്ങിയ ചിത്രങ്ങളിലും സന്ദീപ് അഭിനയിച്ചിട്ടുണ്ട്.