സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ; കേ​ര​ളം സ​ർ​വീ​സ​സു​മാ​യി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു

ഇ​റ്റാ​ന​ഗ​ർ: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ ഫൈ​ന​ൽ റൗ​ണ്ട് ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ കേ​ര​ളം ക​രു​ത്ത​രാ​യ സ​ർ​വീ​സ​സു​മാ​യി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഒ​രു ഗോ​ളി​ന് ലീ​ഡ് നേ​ടി​യ​ശേ​ഷം 1-1നാ​യി​രു​ന്നു കേ​ര​ളം ടൈ ​കെ​ട്ടി​യ​ത്.

22-ാം മി​നി​റ്റി​ൽ ഇ. ​സ​ജീ​ഷി​ലൂ​ടെ കേ​ര​ളം മു​ന്നി​ൽ പ്ര​വേ​ശി​ച്ചു. ആ​ദ്യ​പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ സ​മീ​ർ മു​ർ​മു​വി​ലൂ​ടെ (45+4’) സ​ർ​വീ​സ​സ് സ​മ​നി​ല​യി​ലെ​ത്തി. പി​ന്നീ​ട് ഇ​രു​ടീ​മും ആ​ക്ര​മ​ണം ന​ട​ത്തി​യെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യി​ൽ ഗോ​ൾ പി​റ​ന്നി​ല്ല.

ഗ്രൂ​പ്പ് എ​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഗോ​വ​യും ആ​സാ​മും 3-3 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. 12 മി​നി​റ്റി​നു​ള്ളി​ൽ ര​ണ്ട് ഗോ​ളി​ന്‍റെ ലീ​ഡ് നേ​ടി​യ​ശേ​ഷ​മാ​യി​രു​ന്നു ഗോ​വ സ​മ​നി​ല വ​ഴ​ങ്ങി​യ​ത്.

ഗ്രൂ​പ്പ് എ​യി​ൽ​നി​ന്ന് സ​ർ​വീ​സ​സ്, ഗോ​വ, കേ​ര​ളം, ആ​സാം എ​ന്നീ ടീ​മു​ക​ൾ നേ​ര​ത്തേ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ഉ​റ​പ്പി​ച്ച​താ​ണ്. ഇ​ന്ന​ലെ ന​ട​ന്ന അ​വ​സാ​ന റൗ​ണ്ട് പോ​രാ​ട്ട​ത്തോ​ടെ ഗ്രൂ​പ്പ് നി​ല വ്യ​ക്ത​മാ​യി. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 10 പോ​യി​ന്‍റു​മാ​യി സ​ർ​വീ​സ​സ് ഗ്രൂ​പ്പ് ചാ​ന്പ്യ​ന്മാ​രാ​യി. ഒ​ന്പ​ത് പോ​യി​ന്‍റു​മാ​യി ഗോ​വ ര​ണ്ടാ​മ​തും എ​ട്ട് പോ​യി​ന്‍റു​മാ​യി കേ​ര​ളം മൂ​ന്നാ​മ​തും ഏ​ഴ് പോ​യി​ന്‍റു​മാ​യി ആ​സാം നാ​ലാ​മ​തു​മാ​ണ്.

കേ​ര​ളം x ….?

ക്വാ​ർ​ട്ട​റി​ൽ കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി ആ​രാ​ണെ​ന്ന് ഇ​ന്ന​റി​യാം. ഗ്രൂ​പ്പ് ബി​യി​ലെ അ​ഞ്ചാം റൗ​ണ്ട് പോ​രാ​ട്ടം ഇ​ന്ന് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ​യാ​ണി​ത്. ഗ്രൂ​പ്പ് ബി​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​ണ് ക്വാ​ർ​ട്ട​രി​ൽ കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ.

നാ​ല് റൗ​ണ്ട് മ​ത്സ​രം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഗ്രൂ​പ്പ് ബി​യി​ൽ ഏ​ഴ് പോ​യി​ന്‍റു​മാ​യി ഡ​ൽ​ഹി​യാ​ണ് ര​ണ്ടാ​മ​ത്. 10 പോ​യി​ന്‍റു​മാ​യി മ​ണി​പ്പു​ർ ഒ​ന്നാ​മ​തും. ഇ​ന്ന് ഡ​ൽ​ഹി​യും മ​ണി​പ്പു​രും ത​മ്മി​ലും റെ​യി​ൽ​വേ​സും മി​സോ​റ​വും ത​മ്മി​ലും മ​ഹാ​രാ​ഷ്‌​ട്ര​യും ക​ർ​ണാ​ട​ക​യും ത​മ്മി​ലും ഏ​റ്റു​മു​ട്ടും.

Related posts

Leave a Comment