കാ‌​യി​ക​മേ​ള​യ്ക്കി​ടെ വി​ദ്യാ​ർ​ഥി​നി​യോ​ട് മോ​ശം പെ​രു​മാ​റ്റം; പ്രി​ൻ​സി​പ്പ​ൽ അ​റ​സ്റ്റി​ൽ

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ബു​ണ്ടി ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​നി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് പ്രി​ൻ​സി​പ്പ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ നാ‌ട്ടുകാ​ർ പ്രി​ൻ​സി​പ്പ​ലി​നെ ഒ​രു മു​റി​യി​ൽ ബ​ന്ധി​യാ​ക്കി മ​ർ​ദി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

പ്രി​ൻ​സി​പ്പ​ൽ ത​ന്നോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും ലൈം​ഗി​ക​ച്ചു​വ​യു​ള്ള പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നും പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​രോ​പി​ച്ചു.

കു‌​ട്ടി​ക​ളു‌​ടെ സം​ര​ക്ഷ​ണ​നി​യ​മ​ത്തി​ലെ ക​ടു​ത്ത വ​കു​പ്പു​ക​ൾ പ്ര​കാ​രം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment