മലപ്പുറം: ബില്ലടയ്ക്കാത്തതിനാല്‍ സര്‍ക്കാര്‍ സ്കൂളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി.
മലപ്പുറം പറപ്പൂര് പഞ്ചായത്തില്‍ മുണ്ടോത്തുപറമ്പിലെ സ്കൂളിലാണ് വെള്ളവും വെളിച്ചവുമില്ലാതെ കുട്ടികള്‍ ദുരിതത്തിലായത്.
കഴിഞ്ഞ മാസത്തെ ബില്‍ തുകയായി 3217 രൂപയാണ് അടയ്ക്കേണ്ടിയിരുന്നത്. ബില്ലടയ്ക്കാനുള്ള പണം പഞ്ചായത്ത് അധികൃതര്‍ നല്‍കിയില്ലെന്നാണ് സ്കൂള്‍ പിടിഎയുടെ വിശദീകരണം.
നേരത്തെ വൈദ്യുതി ബില്ലടച്ച വകയില്‍ 17000 രൂപയോളം പഞ്ചായത്ത് തരാനുണ്ട്. ഇത്തവണ പണമില്ലാത്തതിനാലാണ് ബില്ലടയ്ക്കാത്തതെന്നും പിടിഎ അറിയിച്ചു.
അതേസമയം നേരത്തെ ബില്ലടച്ച തുക സ്കൂളിന് കൈമാറിയിരുന്നെന്നും വൈദ്യുതി വിച്ഛേദിച്ച സാഹചര്യം അറിയിച്ചിരുന്നില്ലെന്നുമാണ് പഞ്ചായത്തിന്റെ വാദം.
ആറുവര്‍ഷം മുമ്പ് സ്കൂളില്‍ അങ്കണവാടി സ്ഥാപിക്കുന്നതുമായി ബന്ധപ്പട്ടുണ്ടായ പ്രശ്നത്തെ തുടർന്നാണ് സ്കൂള്‍ അധികൃതരും പഞ്ചായത്തും തമ്മിലുള്ള ബന്ധം വഷളായത്.
വര്‍ഷങ്ങളായി ഈ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് പക പോക്കുകയാണെന്ന് പിടിഎ ആരോപിച്ചു.