ബിജെപി ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിംലീഗിനെ പരസ്യമായി പിന്തുണയ്ക്കാനുള്ള എസ്ഡിപിഐയുടെ തീരുമാനം യുഡിഎഫില്‍ മറ്റൊരു പൊട്ടിത്തെറിക്കു വഴിവെക്കുമോയെന്ന് ആശങ്ക.
എസ്ഡിപിഐയുടെ പിന്തുണ മറ്റിടങ്ങളില്‍ സിപിഎം ആയുധമാക്കുമോയെന്നതാണ് പ്രധാന ആശങ്ക. തങ്ങളെ പിന്തുണയ്ക്കേണ്ടെന്ന് മുസ്ലിം ലീഗ് എസ്ഡിപിഐയോട് ആവര്‍ത്തിക്കുകയാണ്.
എന്നാല്‍ ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ പരാജയം ഉറപ്പു വരുത്തുക എന്ന ഒറ്റ ലക്ഷ്യത്താല്‍ എസ്ഡിപിഐ ലീഗിന് പിന്തുണ പ്രഖ്യാപിക്കുകയാണ്.
മാത്രമല്ല മുസ്ലിംലീഗിന്റെ വിജയത്തിനയായി സജീവമായി പ്രചാരണരംഗത്ത് ഇറങ്ങാനും പ്രവര്‍ത്തകര്‍ക്ക് എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതേസമയം മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എസ്ഡിപിയുമായി ഉണ്ടാക്കിയ കൂട്ടികെട്ടില്‍ അമര്‍ഷം പുകയുകയാണ് എസ്ഡിപി ഐ പിന്തുണ മറ്റു മണ്ഡലങ്ങളില്‍ പ്രചാരണത്തെ ബാധിച്ചതും ബിജെപി ഉയര്‍ത്തി കാട്ടുന്നതാണ് അമര്‍ഷത്തിന് കാരണമാകുന്നത്.
എന്നാല്‍, എന്ത് പറഞ്ഞാലും ഞങള്‍ മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ വ്യക്തമാക്കി , യു.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള എസ്ഡിപിഐ തീരുമാനത്തില്‍ നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് കെ. സുരേന്ദ്രന് പ്രതികരിച്ചു.
മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അഭിപ്രായം വ്യക്തമാക്കണമെന്നും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പരസ്യപിന്തുണ വാങ്ങുന്നത് രാജ്യദ്രോഹ നടപടിയെന്നും സുരേന്ദ്രന് പറഞ്ഞു. അ
തേസമയം എസ്ഡിപിഐ പിന്തുണ വേണ്ടെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കിയത്. എന്നാല്‍ എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് യുഡിഎഫ് വ്യക്തമാക്കുമ്പോഴും ഉള്ളുകൊണ്ട് അവര്‍ അത് ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാണ്.
52 ശതമാനം ന്യൂനപക്ഷവോട്ടുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ നേടിയത് ഏഴായിരത്തിലധികം വോട്ടാണ്.
കെ സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ യുഡിഎഫിനേ കഴിയൂ എന്ന തിരിച്ചറിവിലാണ് പിന്തുണയെന്നാണ് എസ്ഡിപിഐ നേതാക്കള്‍ പറയുന്നത്.
എസ്ഡിപിഐ-യുഡിഎഫ് സഖ്യം നേരത്തെ ഉള്ളതാണെന്നും ആരാണ് വര്‍ഗീയത വളര്‍ത്തുന്നതെന്ന് എല്ലാവര്ക്കും മനസ്സിലാകുമെന്നുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി വി രമേശന്റെ പ്രതികരണം.