മുംബൈ: സെക്സ് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് നടിയും കാസ്റ്റിംഗ് ഡയറക്ടറുമായ ആരതി മിത്തലിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ഗോരേഗാവ് മേഖലയിൽ സെക്സ് റാക്കറ്റ് നടത്തിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ദിൻദോഷി സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ് സുതാറിന് ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു അന്വേഷണം. കസ്റ്റമറെന്ന വ്യാജേന ആരതി മിത്തലിനെ സമീപിച്ച അന്വേഷണ ഉദ്യോഗസ്ഥന് രണ്ടു മോഡലുകളുടെ ഫോട്ടോ ആരതി ഫോണിൽ അയച്ചു നൽകുകയായിരുന്നു.
ഇവർക്കായി 60,000 രൂപയും ആവശ്യപ്പെട്ടു.പോലീസ് ഹോട്ടലിൽ എത്തിച്ച രണ്ട് ഡമ്മി കസ്റ്റമർമാർക്കു മുന്നിൽ രണ്ടു മോഡലുകളുമായി ആരതി മിത്തൽ എത്തുകയായിരുന്നു.
പെൺകുട്ടികളെ കടത്തിക്കൊണ്ടു പോയി എന്നടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ആരതിയെ അറസ്റ്റ് ചെയ്തത്. കേസന്വേഷണം മുംബൈ ക്രൈം ബ്രാഞ്ച് യൂണിറ്റ് 11 ന് നൽകി.
ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ ആരതി മുംബൈയിൽ കാസ്റ്റിംഗ് ഡയറക്ടറായാണ് പ്രവർത്തിച്ചുവന്നത്. സോഷ്യൽ മിഡിയയിലും മറ്റും ഒരു ലക്ഷത്തോളം ഫോളോവേഴ്സാണ് ആരതിക്കുള്ളത്.