പീഡനക്കേസില്‍ അകപ്പെട്ട് ഒളിവില്‍ കഴിയുന്ന സഹ സംവിധായകന് രാഹുല്‍ ചിറയ്ക്കലിനെ പിടികൂടാതെ പോലീസ് ഒത്തുകളിക്കുന്നുവെന്ന് പീഡനത്തിന് ഇരയായ യുവതി.
എളമക്കര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇയാള്‍ക്ക് വേണ്ട സഹായം ചെയ്യുന്നതെന്നും സംവിധായകന് മാര്ട്ടിന് പ്രക്കാട്ടാണ് ഇയാളെ സംരക്ഷിക്കുന്നതെന്നും യുവതി ഒരു മാധ്യമത്തോടു പറഞ്ഞു.
കൊച്ചി ഡിസിപ ഐശ്വര്യ ഡോംഗ്രെയുടെ മുമ്പിലെത്തിയപ്പോഴാണ് പോലീസുകാരന്റെ ചതി മനസ്സിലായതെന്നും സമാന പരാതിയുമായെത്തി മലപ്പുറം സ്വദേശിനിയുടെ വിവരങ്ങള്‍ ആ ഉദ്യോഗസ്ഥന് മാര്ട്ടിന് പ്രക്കാട്ടിനെ വിളിച്ചറിച്ചുവെന്നും യുവതി പറയുന്നു.
ഈ സിവില്‍ പോലീസ് ഓഫീസര്‍ മാര്ട്ടിന് പ്രക്കാട്ടിനെ വിളിച്ചതിന്റെ രേഖകള്‍ അടക്കം പരാതിക്കാരിയുടെ കൈവശമുണ്ട്.
പത്തനംതിട്ട സ്വദേശിനിയാണ് സഹസംവിധായകന് രാഹുല്‍ ചിറയ്ക്കലിനെതിരേ ബലാല്‍സംഗക്കേസ് നല്‍കിയിരിക്കുന്നത്.
അപകടത്തില്‍ ഇടുപ്പെല്ല് തകര്‍ന്ന് കിടന്നപ്പോഴാണ് രാഹുല്‍ തന്നെ ബലാല്‍സംഗം ചെയ്തതെന്നും വിവാഹവാഗ്ദാനം നല്കി ഇയാള്‍ പലരെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് പിന്നീട് അറിഞ്ഞെന്നും യുവതി പറഞ്ഞു.
ആത്മഹത്യയ്്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ കിടന്നപ്പോഴും പ്രതിയുടെ സുഹൃത്തുക്കള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇയാളെ സഹായിക്കുന്നത് സംവിധായകന് മാര്ട്ടിന് പ്രക്കാട്ടാണെന്ന് യുവതി ആവര്‍ത്തിച്ചു പറയുന്നു.
2014ലാണ് യുവതി രാഹുലിനെ പരിചയപ്പെടുന്നത്. ആ സമയത്ത് നൈക്കി ഷോറൂം മാനേജരായിരുന്നു ഇയാള്‍. ഒരു സുഹൃത്ത് വഴിയാണ് ഇയാളുമായി പരിചയത്തിലാകുന്നത്.
വിവാഹ വാഗ്ദാനം നല്കി 2017 മുതല്‍ വിവാഹ വാഗ്ദാനം നല്കി രാഹുല്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ തുടങ്ങി.
ഇതുകൂടാതെ യുവതിയെ സാമ്പത്തികമായും ഇയാള്‍ ചൂഷണം ചെയ്തു. പലപ്പോഴായി ആറുലക്ഷം രൂപയുടെ സാധനങ്ങള്‍ ഇയാള്‍ യുവതിയെക്കൊണ്ട് വാങ്ങിപ്പിച്ചു.
ലോക്കഡൗണ്‍ കാലത്ത് യുവതി പത്തനംതിട്ടയിലെ വീട്ടിലേക്ക് പോയതോടെ രാഹുല്‍ പതിയെ ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.പിന്നീട് യുവതിയുടെ ഫോണ്‍ ഇയാള്‍ അറ്റന്‍ഡ് ചെയ്യാതായി.
പിന്നെ ഫോണ്‍ വിളിച്ചപ്പോള്‍ വിവാഹം കഴിക്കാന്‍ സമ്മതമല്ലെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് യുവതി ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്.
ഓഗസ്റ്റ് 17ന് ഹൈക്കോടതി നല്കിയ ജാമ്യം മജിസ്ട്രേറ്റ് കോടതി റദ്ദാക്കുകയും പ്രതിയ്ക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയുമായിരുന്നു.