ഇ​ട​വേ​ള ബാ​ബു​വും ഒ​ത്തു​ള്ള ടി​ക്ക് ടോ​ക് വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച് മോ​ശ​ക്കാ​രി​യാ​ക്കി; ഷാ​ലി​ൻ സോ​യ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നേ​ര​ത്തെ പ​ങ്കു​വ​ച്ച പ​ഴ​യ വീ​ഡി​യോ കു​ത്തി​പ്പൊ​ക്കി ത​ന്നെ മോ​ശ​ക്കാ​രി​യാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്ന് ന​ടി ഷാ​ലി​ൻ സോ​യ. ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ​യാ​യി​രു​ന്നു ഷാ​ലി​ൻ സോ​യ രം​ഗ​ത്ത് എ​ത്തി​യ​ത്.

ക്രൂ​ര​മാ​യ സൈ​ബ​ർ ലോ​ക​ത്തെ താ​ൻ വെ​റു​ക്കു​ന്നു​വെ​ന്നും വി​ശ​ദീ​ക​ര​ണം ന​ൽ​കി​യാ​ൽ വീ​ണ്ടും ട്രോ​ളു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ഷാ​ലി​ൻ സോ​യ പ​റ​ഞ്ഞു.

‘ഞാ​ൻ എ​ന്താ​ണ് പ​റ​യേ​ണ്ട​ത് ? വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ഒ​രു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ ചെ​യ്ത ടി​ക് ടോ​ക് വി​ഡി​യോ ആ​യി​രു​ന്നു അ​ത്. അ​ന്ന് ഈ ​പാ​ട്ട് വൈ​റ​ൽ ആ​യി​രു​ന്നു. അ​പ്പോ​ൾ ആ ​പാ​ട്ടി​ൽ പേ​രു​ള്ള ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ കൂ​ടെ വീഡി​യോ ചെ​യ്താ​ൽ ന​ന്നാ​യി​രി​ക്കും എ​ന്ന് ക​രു​തി​യാ​ണ് അ​തു ചെ​യ്ത​ത്. ഇ​ത്ര​യും കാ​ല​ത്തി​നു​ശേ​ഷം ആ ​പ​ഴ​യ വി​ഡി​യോ കു​ത്തി​പ്പൊ​ക്കി എ​ന്നെ മോ​ശ​ക്കാ​രി​യാ​ക്കു​ന്ന​ത് സൈ​ബ​ർ ബു​ള്ളി​യിംഗിന്‍റെ മ​റ്റൊ​രു ത​ല​മാ​ണ്. നി​ങ്ങ​ൾ പ​റ​യു, ഞാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്? ഞാ​ൻ അ​തി​നൊ​രു വി​ശ​ദീ​ക​ര​ണം ത​ന്നാ​ൽ പി​ന്നെ​യും ട്രോ​ളു​ക​ൾ ഉ​ണ്ടാ​കി​ല്ലേ. സൈ​ബ​ർ ലോ​കം ക്രൂ​ര​മാ​ണെ​ന്ന് എ​നി​ക്ക​റി​യാം.

പേ​രി​ല്ലാ​ത്ത ഈ ​സൈ​ബ​ർ ഭീ​ഷ​ണി​ക്കാ​രാ​ണ് പ്ര​തി​സ്ഥാ​ന​ത്ത്. ഞാ​ൻ അ​വ​രെ വെ​റു​ക്കു​ന്നു.’ ശാ​ലി​ൻ പ​റ​ഞ്ഞു.

ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്ത ധ​മാ​ക്ക എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ൽ വ​ച്ചാ​ണ് ഷാ​ലി​ൻ സോ​യ വീ​ഡി​യോ ഷൂ​ട്ട് ചെ​യ്ത​ത്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടും തു​ട​ർ​ന്നു​ണ്ടാ​യ വി​വാ​ദ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ഈ ​വീ​ഡി​യോ ട്രോ​ൾ രൂ​പ​ത്തി​ലാ​ക്കി വീ​ണ്ടും വൈ​റ​ലാ​യി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഷാ​ലി​ൻ പ്ര​തി​ക​ര​ണം ന​ൽ​കി​യ​ത്. 

News18 Malayalam

Related posts

Leave a Comment