ഷ​വ​ര്‍​മ ക​ഴി​ച്ച  കോളജ് വിദ്യാർഥിനിക്ക് ഭക്ഷ്യ വിഷബാധ; ഛർദിച്ച് അവശയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു;ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ


മാ​വേ​ലി​ക്ക​ര: ഷ​വ​ര്‍​മ ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ചെ​ങ്ങ​ന്നൂ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ പി.​ജി.​വി​ദ്യാ​ര്‍​ഥി​നി ത​ഴ​ക്ക​ര കോ​യി​ക്ക​ല്‍ വീ​ട്ടി​ല്‍ റെ​ജി​യു​ടെ മ​ക​ള്‍ അ​ജീ​ന റെ​ജി (21) യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് റെ​ജി മാ​വേ​ലി​ക്ക​ര ന​ഗ​ര​ത്തി​ലെ ബേ​ക്ക​റി​യി​ല്‍ നി​ന്ന് ഷ​വ​ര്‍​മ പാ​ഴ്‌​സ​ല്‍ വാ​ങ്ങി വീ​ട്ടി​ല്‍​കൊ​ണ്ടു​പോ​യ​ത്.

ഷ​വ​ര്‍​മ ക​ഴി​ച്ച അ​ജീ​ന അ​ര​മ​ണി​ക്കൂ​റി​ന​കം ത​ന്നെ ഛര്‍​ദ്ദി തു​ട​ങ്ങി. ചൊ​വ്വാ​ഴ്ച അ​വ​ശ​ത കൂ​ടി​യ​തി​നെ തു​ട​ര്‍​ന്ന് മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ക​സേ​ര​യി​ലി​രു​ത്തി ഡോ​ക്ട​ര്‍ പ​രി​ശോ​ധി​ക്ക​വേ അ​ജീ​ന കു​ഴ​ഞ്ഞു​വീ​ണു.

അ​ജീ​ന​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സം​ഭ​വം സം​ബ​ന്ധി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ന് പ​രാ​തി ന​ല്‍​കി​യ​താ​യി റെ​ജി പ​റ​ഞ്ഞു.

Related posts

Leave a Comment