കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരേ ഗുരുതര ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് രംഗത്ത്. ഷൈൻ ടോം ചാക്കോയുടെ നിർദേശ പ്രകാരം നിരവധി ആളുകൾ തന്നെ വിളിച്ചെന്ന് ആരോപിച്ചാണ് യുവതിയുടെ വെളിപ്പെടുത്തൽ.
സിനിമയിൽ അഭിനയിക്കാൻ ചാൻസുണ്ടെന്ന് പറഞ്ഞ് കൊച്ചിയിലുള്ള നിരവധി പേർ ഫോണിൽ ബന്ധപ്പെട്ടുവെന്ന് യുവതി പറഞ്ഞു. രണ്ട് ദിവസം ഷൈൻ ടോം ചാക്കോയുടെ ഒപ്പം ചില്ല് ചെയ്യാമെന്ന് പറഞ്ഞാണ് താരത്തിന്റെ അറിവോടെ തന്നെ വിളിച്ചെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പുരുഷന്മാരെ മാത്രം ഉദ്ദേശിച്ചാകണമെന്നില്ലെന്ന് കഴിഞ്ഞ ദിവസം ഷൈൻ പറഞ്ഞിരുന്നു. വനിത സംവിധായകരും നടിമാരും ആണുങ്ങളുടെ മെക്കിട്ട് കയറുകയാണെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.