മലപ്പുറം: കൊണ്ടോട്ടി കിഴിശേരിയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17 ) ആണ് മരിച്ചത്.
വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റതാണ് മരണ കാരണം. ഇന്നലെ രാത്രി പത്തിനാണ് അപകടമുണ്ടായത്. സിനാനും കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഷംനാദിനും ഷോക്കേറ്റു.
ഇരുവരേയും കിഴിശേരിയിൽ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. പക്ഷേ സിനാന്റെ ജീവൻ രക്ഷിക്കാനായില്ല.