അതിശക്തമായ മഴയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം നാശം വിതച്ചു. വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്ന് രക്ഷപ്പെടുക എന്നത് സാഹസികമായ കാര്യം തന്നെയാണ്. സമാനമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ അരുവി മുറിച്ചു കടന്ന് വയോധികയെ കരയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന കുടുംബത്തിന്റെ വീഡിയോയാണ് ഇത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ പെഡ ബയാലു മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ജാമിഗുഡ ഗ്രാമത്തിലാണ് സംഭവം.
ഗ്രാമത്തിലെ ഒരു പ്രായമായ സ്ത്രീക്ക് അസുഖം വന്നതിനാൽ അടിയന്തിരമായി ആശുപത്രിയിൽ പോകേണ്ടിവന്നു. നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് ഗ്രാമം ജില്ലയിൽ നിന്ന് വിച്ഛേദിക്കപ്പെട്ടതിനാൽ അവർക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു.
അലുമിനിയത്തിന്റെ കൂറ്റൻ പാചക പാത്രവുമായി ഒരാൾ വന്ന് ആ സ്ത്രീയെ കലത്തിനുള്ളിൽ ഇരുത്തി കലം അരുവിയിലേക്ക് കൊണ്ടുപോകുന്നു. തുടർന്ന് പാത്രവുമായി നീന്തുകയും വളരെ ബുദ്ധിമുട്ടി അരുവി മുറിച്ചുകടക്കുകയും ചെയ്യുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സ്ഥലത്തെ യാത്രാ ദുരിതത്തെ കുറിച്ച് നിരവധി വിമർശനങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്.
Tribals in #Manyam dt of #AndhraPradesh always seem to live in a pre-historic era, void of facilities. In the absence of road (after 77 yrs of independence), a sick grandmom is forced to sit on a cooking pot to cross a stream to reach a hospital. Loc: Jamiguda, Pedabayalu mandal. pic.twitter.com/lCNeq5wdzD
— Krishnamurthy (@krishna0302) July 29, 2024