ന​ടി​യു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തം: പ​രാ​തി ത​ന്നെ അ​പ​മാ​നി​ക്കാ​നാ​ണെ​ന്ന് സി​ദ്ദി​ഖ്

കൊ​ച്ചി: ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ യു​വ ന​ടി​യു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് സി​ദ്ദി​ഖ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​വ​ർ അ​ഞ്ച് വ​ർ​ഷം മു​ൻ​പ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​മാ​ണ് വീ​ണ്ടും പ​റ​യു​ന്ന​ത്.

അ​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്തു എ​ന്ന് ആ​രോ​പി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ൾ മാ​ത്ര​മാ​ണ് ബ​ലാ​ത്സം​ഗ പ​രാ​തി ഉ​ന്ന​യി​ക്കു​ന്ന​ത്. ത​ന്നെ അ​പ​മാ​നി​ക്കാ​നാ​ണ് പ​രാ​തി​യു​മാ​യി യു​വ​തി രം​ഗ​ത്തെ​ത്തി​യ​തെ​ന്ന് സി​ദ്ദി​ഖ് പ​റ​ഞ്ഞു.

മു​ൻ​കൂ​ർ ജാ​മ്യം തേ​ടി സി​ദ്ദി​ഖ് ഇ​ന്ന് കോ​ട​തി​യെ സ​മീ​പി​ക്കും. ഹ​ർ​ജി​യി​ൽ തീ​ർ​പ്പാ​കും വ​രെ അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്നാ​ണ് സി​ദ്ദി​ഖി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം. അ​തേ​സ​മ​യം, മാ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ൽ ത​നി​ക്കൊ​പ്പ​മെ​ത്തി​യി​രു​ന്നു എ​ന്ന് പ​രാ​തി​ക്കാ​രി പ​റ​യു​ന്ന സു​ഹൃ​ത്തി​ന്‍റെ മൊ​ഴി ഇ​ന്ന് അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തും.

Related posts

Leave a Comment