കാ​ണാ​മ​റ​യ​ത്ത്: ക​ണ്ണ​വ​ത്തെ സി​ന്ധു​വി​നെ കാ​ണാ​താ​യി​ട്ട് മൂ​ന്നാ​ഴ്ച

ക​ണ്ണ​വം വ​ന​ത്തി​ൽനി​ന്ന് കാ​ണാ​താ​യ യു​വ​തി കാ​ണാ​മ​റ​യ​ത്തു ത​ന്നെ. യു​വ​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം മൂ​ന്നാ​ഴ്ച പി​ന്നി​ട്ടി​ട്ടും ഇ​വ​രെ പ​റ്റി​യു​ള്ള യാ​തൊ​രു സൂ​ച​ന​യും ല​ഭി​ച്ചി​ല്ല. ക​ണ്ണ​വം പോ​ലീ​സും വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും തി​ര​ച്ചി​ൽ നി​ർ​ത്തി​യി​ട്ടു​മി​ല്ല. 2024 ഡി​സം​ബ​ർ 31 നാ​ണ് ക​ണ്ണ​വം ന​ഗ​റി​ലെ വേ​ലേ​രി മ​ല​യ​മ്പാ​ടി വീ​ട്ടി​ൽ ര​വി​യു​ടെ ഭാ​ര്യ എ​ൻ. സി​ന്ധു​വി​നെയാണ്(40) കാ​ണാ​താ​യ​ത്. വ​ന​ത്തി​ൽ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​വ​ർ.

അ​ന്വേ​ഷ​ണം ഇ​ങ്ങി​നെ

സി​ന്ധു​വി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ആ​ദ്യം ക​ണ്ണ​വം പോ​ലീ​സും വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​മാ​യി​രു​ന്നു തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ഇ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നാ​ൽ പി​ന്നീ​ട് വ​ന​ത്തി​ന​ക​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​ന് പ്രാ​വീ​ണ്യം നേ​ടി​യ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​വും ത​ണ്ട​ർ​ബോ​ൾ​ട്ടും ക്യു​ആ​ർ​ടി​യും തെ​ര​ച്ചി​ൽ ഏ​റ്റെ​ടു​ത്തു. ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും യു​വ​തി​യെ ക​ണ്ടെ​ത്താ​നു​ള്ള യാ​തൊ​രു സൂ​ച​ന​യും ല​ഭി​ച്ചി​ല്ല.

വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലും തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ പാ​ട്യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​ൻ.​വി. ഷി​നി​ജ​യു​ടെ​യും ക​ണ്ണ​വം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ കെ.​വി. ഉ​മേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന് തെര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണ​വം ന​ഗ​ർ, വെ​ങ്ങ​ളം, എ​ള​മാം​ഗ​ൽ, ചെ​മ്പു​ക്കാ​വ് തു​ട​ങ്ങി​യ ഫോ​റ​സ്റ്റ് ഏ​രി​യ​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഇ​ട​പെ​ട​ൽ

സി​ന്ധു​വി​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷാ​ഫി പ​റ​മ്പി​ൽ എം​പി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ​സി​ന്ധു​വി​നെ ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കു​റി​ച്യ മു​ന്നേ​റ്റ സ​മി​തി​യും മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.​ തെ​ര​ച്ചി​ലി​ന് ആ​ധു​നി​ക യ​ന്ത്ര സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് തി​ര​ച്ചി​ൽ ന​ട​ത്ത​ണ​മെ​ന്നും വെ​ള്ളം നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ക്വാ​റി​കൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ‌​യ​മാ​ക്ക​ണ​മെ​ന്നും യു​വ​തി മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​യി​ട്ടു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​ൻ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജി​ല്ലാ കു​റി​ച്യ മു​ന്നേ​റ്റ സ​മി​തി മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.​

യു​വ​തി​യെ ക​ണ്ടെ​ത്താ​നു​ള്ള ഭാ​ഗ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണ​വം വ​ന​ത്തി​ന​ക​ത്തും തെ​ര​ച്ചി​ൽ ന​ട​ന്നു.​ കെ.​പി മോ​ഹ​ന​ൻ എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ ജ​ന്ര​തി​നി​ധി​ക​ളും ക​ണ്ണ​വം ഇ​ൻ​സ്പെ​ക്ട​ർ​ കെ.​വി. ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും സി​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യി​രു​ന്നു.

തെ​ര​ച്ചി​ൽ സ​ജീ​വ​മാ​ക്കാ​ൻ തീ​രു​മാ​നം

ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും സി​ന്ധു​വി​നെ ക​ണ്ടെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് തെര​ച്ചി​ൽ വീ​ണ്ടും സ​ജീ​വ​മാ​ക്കാ​ൻ കെ.​പി.​ മോ​ഹ​ന​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. സി​ന്ധു​വി​ന്‍റെ വീ​ട്ടു പ​രി​സ​ര​ത്ത് ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ കൂ​ടി സ​ഹാ​യ​ത്തോ​ടെ സു​ശ​ക്ത​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ച​ത്.

യു​വ​തി​യെ ക​ണ്ടെ​ത്താ​നു​ള്ള സാ​ധ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​വും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും കെ.​പി.​ മോ​ഹ​ന​ൻ എം​എ​ൽ​എ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചി​രു​ന്നു.​എ​ന്നാ​ൽ, പോ​ലീ​സും വ​ന​പാ​ല​ക​രും, പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​വും ആ​ധു​നീ​ക യ​ന്ത്ര സൗ​ക​ര്യ​ങ്ങ​ളോ​ടെ ദി​വ​സ​ങ്ങ​ളാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും സി​ന്ധു​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ആ​ശ​ങ്ക​യി​ലാ​യി കു​ടും​ബം

സി​ന്ധു​വി​നെ കാ​ണാ​താ​യി മൂ​ന്നാ​ഴ്ച പി​ന്നി​ടു​മ്പോ​ഴും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​ത്ത​ത് പോ​ലീ​സി​നെ​യും യു​വ​തി​യു​ടെ വീ​ട്ടു​കാ​രെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്. വ​ന​വു​മാ​യി ന​ല്ല ബ​ന്ധ​മു​ള്ള സ്ത്രീ ​ആ​യ​തു കൊ​ണ്ട് ത​ന്നെ വ​ന​ത്തി​ന​ക​ത്തു കൂ​ടി ഇ​വ​ർ അ​യ​ൽ​പ്ര​ദേ​ശ​ത്തേ​ക്ക് പോ​കാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് ത​ള്ളു​ന്നി​ല്ല.

അ​തുകൊ​ണ്ടു ത​ന്നെ കു​റ്റ്യാ​ടി, വ​യ​നാ​ട് മേ​ഖ​ല​ക​ളി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​ക​ൾ, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വ​രെ ക​ണ്ടെ​ത്താ​നായുള്ള വ​ന​ത്തിലെ പ​രി​ശോ​ധ​ന ഏ​റെ ദു​ർ​ഘ​ടം നി​റ​ഞ്ഞ​താ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വ​ന​ത്തി​ന​ക​ത്തെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ന​യും പു​ലി​യു​മൊ​ക്കെ വി​ഹ​രി​ക്കു​ന്ന സ്ഥ​ല​മാ​ണെ​ന്നും പോ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വ്യ​ത്യ​സ്ത​മാ​യ ജീ​വി​തം

സി​ന്ധു​വി​ന് ഭ​ർ​ത്താ​വും മ​ക​ളു​മു​ണ്ടെ​ങ്കി​ലും ഇ​രു​വ​രും ബ​ന്ധു​വീ​ടു​ക​ളി​ലാ​ണ് താ​മ​സം. മ​റ്റ് ബ​ന്ധുക്ക​ളു​ടെ വീ​ടി​ന് സ​മീ​പം വ​ന​ത്തി​ന​ക​ത്ത് ചെ​റി​യൊ​രു ഷെ​ഡി​ലാ​യി​രു​ന്നു സി​ന്ധു ത​നി​ച്ച് താ​മ​സി​ച്ചു വ​ന്ന​ത്.​ പ​രി​സ​ര​വാ​സി​ക​ളു​മാ​യോ നാ​ട്ടു​കാ​രു​മാ​യോ അടുത്ത ബ​ന്ധ​വും ഇ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. വീ​ട്ടി​ലേ​ക്കു​ള്ള ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വ​ല്ല​പ്പോ​ഴും പ്ര​ദേ‌​ശ​ത്തെ ക​ട​യി​ൽ നി​ന്ന് വാ​ങ്ങു​മെ​ങ്കി​ലും ഇ​തി​ന്‍റെ പ​ണം കൊ​ടു​ത്തി​രു​ന്ന​ത് ഇ​വ​രു​ടെ അ​ച്ഛ​നാ​യി​രു​ന്നു.

ഭ​ക്ഷ​ണ​മൊ​ന്നും ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ദി​വ​സ​ങ്ങ​ളോ​ളം വ​ന​ത്തി​ന​ക​ത്ത് നി​ന്ന് പ​ഴ​വ​ർ​ഗ​ങ്ങ​ളൊ​ക്കെ ക​ഴി​ച്ച് ജീ​വി​ക്കാ​റു​ണ്ടെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.​ ഇ​വ​രെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​മാ​വു​ന്ന വി​ധം അ​ടു​ത്ത കാ​ല​ത്താ​യി എ​ടു​ത്ത ഫോ​ട്ടോ​ക​ളൊ​ന്നും ല​ഭ്യ​മ​ല്ല എ​ന്ന​താ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​ഘാ​ത​മാ​കു​ന്ന​ത്. മു​മ്പെ​ങ്ങോ എ​ടു​ത്ത ഒ​രു ഫോ​ട്ടോ മാ​ത്ര​മാ​ണ് പോ​ലീ​സി​ന്‍റെ കൈ​വ​ശ​മു​ള്ള​ത്. ഫോ​ട്ടോ​യി​ൽ കാ​ണു​ന്ന രൂ​പ​ത്തി​ല​ല്ല സ്ത്രീ​യു​ടെ ഇ​പ്പോ​ഴ​ത്തെ രൂ​പ​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

എം. ​രാ​ജീ​വ​ൻ

Related posts

Leave a Comment