ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരം നിലവിൽ പോളിറ്റ്ബ്യൂറോ അംഗമായ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താല്കാലിക ചുമതല നൽകും. ഒരാഴ്ചയ്ക്കുശേഷമേ ഇതിൽ തീരുമാനമാകൂവെന്നു നേതാക്കൾ അറിയിച്ചു.
നിലവിൽ കേന്ദ്രതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗം വൃന്ദ കാരാട്ടാണ്. കേരളത്തിൽനിന്നുള്ള എം.എ. ബേബിയുടെ പേരും ചർച്ച ചെയ്തേക്കാം.
അടുത്ത് നടക്കാൻ പോകുന്ന പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നതുവരെയാകും താല്കാലിക ചുമതല.