എല്ലാം നടന്നതു ശി​വ​ശ​ങ്കറിന്‍റെ അറിവോടെ! സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​ള്ള​​പ്പ​​ണ​​ക്കേ​​​സി​​​ല്‍ ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ കു​​​ടു​​​ക്കി ചാ​​​ര്‍​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ് വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ മൊ​​​ഴി

സ്വന്തം ലേഖകൻ

കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​ള്ള​​പ്പ​​ണ​​ക്കേ​​​സി​​​ല്‍ ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ കു​​​ടു​​​ക്കി ചാ​​​ര്‍​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ് വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ മൊ​​​ഴി.

മു​​ഖ്യ​​പ്ര​​തി സ്വ​​​പ്ന സു​​​രേ​​​ഷി​​​നു ബാ​​​ങ്ക് ലോ​​​ക്ക​​​ര്‍ എ​​​ടു​​​ത്തു​​​കൊ​​​ടു​​​ത്ത​​​ത​​ട​​ക്കം എ​​ല്ലാം ചെ​​യ്ത​​തു ശി​​​വ​​​ശ​​​ങ്ക​​റി​​ന്‍റെ ആ​​​വ​​​ശ്യ​​​പ്ര​​കാ​​ര​​വും അ​​​റി​​​വോ​​​ടെ​​​യു​​മാ​​യി​​രു​​ന്നെ​​ന്നു വേ​​​ണു​​​ഗോ​​​പാ​​​ല്‍ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റി​​നു (ഇ​​ഡി) മൊ​​​ഴി​​ന​​ല്​​​കി. ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ മൊ​​​ഴി​​​ക​​​ൾ​​ക്കെ​​തി​​രാ​​ണു വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ മൊ​​​ഴി​​ക​​ൾ.

വേ​​​ണു​​​ഗോ​​​പാ​​​ലി​​​നൊ​​​പ്പം ഒ​​​ന്നി​​​ച്ചി​​​രു​​​ത്തി ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ള്‍ ശി​​​വ​​​ശ​​​ങ്ക​​റി​​ന് ഒ​​​ന്നും നി​​​ഷേ​​​ധി​​​ക്കാ​​​നാ​​യി​​ല്ലെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. ഓ​​​രോ ഘ​​​ട്ട​​​ത്തി​​​ലും ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ നി​​​ര്‍​ദേ​​​ശം ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ന്നും എ​​​ല്ലാ​​​റ്റി​​​നും വാ​​​ട്ട്‌​​​സാ​​​പ്പ് ചാ​​​റ്റു​​​ക​​​ള്‍ തെ​​​ളി​​​വാ​​​യി ഉ​​​ണ്ടെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ല്‍ പ​​റ​​ഞ്ഞു.

ത​​​ന്‍റെ സു​​​ഹൃ​​​ത്താ​​​യ സ്വ​​​പ്‌​​​ന​​​യ്ക്കു പാ​​​രി​​​തോ​​​ഷി​​​ക​​​മാ​​​യി കി​​​ട്ടി​​​യ പ​​​ണം ലോ​​ക്ക​​റി​​ൽ സൂ​​​ക്ഷി​​​ക്കാ​​ൻ സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്നു ശി​​​വ​​​ശ​​​ങ്ക​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​നാ​​യി ഇ​​​രു​​​വ​​​രും വീ​​ട്ടി​​ലെ​​ത്തി​​യി​​രു​​ന്നു. 34 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ആ​​​ദ്യം ഏ​​​ല്‍​പി​​​ച്ച​​​ത്. ‌

ത​​​ന്‍റെ​​കൂ​​​ടി പേ​​​രി​​​ല്‍ ലോ​​​ക്ക​​​ര്‍ തു​​​റ​​​ന്ന​​​ശേ​​​ഷം മൂ​​​ന്നു​​-നാ​​​ലു ത​​​വ​​​ണ​​​യാ​​​യി സ്വ​​​പ്‌​​​ന​​​യ്ക്കു പ​​​ണ​​​മെ​​​ടു​​​ത്തു ന​​​ല്‍​കി. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളൊ​​​ക്കെ ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ ധ​​​രി​​​പ്പി​​​ച്ചി​​​രു​​ന്നെ​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ല്‍ മൊ​​ഴി ന​​ല്കി.

വേ​​​ണു​​​ഗോ​​​പാ​​​ലി​​നെ സ്വ​​പ്ന​​യ്ക്കു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത​​​ല്ലാ​​​തെ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ള്‍ താ​​​ന​​​റി​​​ഞ്ഞി​​​ല്ലെന്നാ​​​ണു ശി​​​വ​​​ശ​​​ങ്ക​​​ര്‍ നേ​​​രത്തേ മൊ​​ഴി ന​​ല്കി​​യി​​രു​​ന്ന​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന മ​​​നോ​​​ഭാ​​​വ​​​മാ​​​ണ് ശി​​​വ​​​ശ​​​ങ്ക​​​ര്‍ പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​ഡി കേ​​ന്ദ്ര​​ങ്ങ​​ൾ വ്യ​​​ക്ത​​​മാ​​​ക്കി. കേ​​​സി​​​ല്‍ വേ​​​ണു​​​ഗോ​​​പാ​​​ലി​​​നെ സാ​​​ക്ഷി​​​യാ​​​ക്കാ​​​നാ​​ണു നി​​​ല​​​വി​​​ല്‍ ഇ​​ഡി​​യു​​ടെ തീ​​​രു​​​മാ​​​നം.

Related posts

Leave a Comment