ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സ്കൈ ഡൈവിംഗിനിടെ വിമാനം തകര്‍ന്ന് 26കാരനായ പൈലറ്റ് മരിച്ചു. ന്യൂയോര്‍ക്കിലെ യംഗ്സ്റ്റൗണിനടുത്തുള്ള ലേക്ക് റോഡിനു സമീപമാണു വിമാനം തകര്‍ന്നുവീണത്. സ്കൈ ഡൈവിംഗിന് ഉപയോഗിച്ചിരുന്ന സിംഗിള്‍ എഞ്ചിന് വിമാനമായ സെസ്ന 208 ബി വിമാനമാണു തകര്‍ന്നു വീണത്.
സ്കൈ ഡൈവിംഗിനായുള്ള ഡൈവര്‍മാരെ നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപമുള്ള ലക്ഷ്യസ്ഥാനത്തു വിട്ടശേഷം തിരികെ വരുന്നതിനിടെയാണു വിമാനം അപകടത്തിൽപ്പെട്ടത്.
അപകടത്തിനു മുന്‍പ് പാരച്യൂട്ട് വഴി പുറത്തിറങ്ങാന്‍ പൈലറ്റ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തകര്‍ന്നുവീണ വിമാനം ഉടന്‍ കത്തിയമരുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തിയാണു തീയണച്ചത്.