റ​ണ്‍ വേ​ട്ട​യി​ല്‍ തി​ള​ങ്ങി ലീ​ഡ​ര്‍ സ്മൃ​തി

 

ബം​ഗ​ളൂ​രു: വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ് (ഡ​ബ്ല്യു​പി​എ​ല്‍) ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ ര​ണ്ടാം സീ​സ​ണ്‍ റ​ണ്‍ വേ​ട്ട​യി​ല്‍ തി​ള​ങ്ങി റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​ന്‍റെ സ്മൃ​തി മ​ന്ദാ​ന. പ്ര​ഥ​മ വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ 3.40 കോ​ടി രൂ​പ​യ്ക്കാ​യി​രു​ന്നു സ്മൃ​തി​യെ ആ​ര്‍​സി​ബി ലേ​ല​ത്തി​ലെ​ടു​ത്ത​ത്.

റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ഫ്രാ​ഞ്ചൈ​സി ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​ക്കി​യ​തും സ്മൃ​തി മ​ന്ദാ​ന​യെ. ഇ​ന്ത്യ​ന്‍ ദേ​ശീ​യ വ​നി​താ ടീ​മി​ന്‍റെ നി​ര്‍​ണാ​യ​ക സാ​ന്നി​ധ്യ​മാ​യ സ്മൃ​തി​ക്ക് പ​ക്ഷേ, ആ​ദ്യ ഡ​ബ്ല്യു​പി​എ​ല്‍ സീ​സ​ണി​ല്‍ തി​ള​ങ്ങാ​ന്‍ സാ​ധി​ച്ചി​ല്ല. 2023 സീ​സ​ണി​ല്‍ എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ 18.62 ശ​രാ​ശ​രി​യി​ല്‍ 149 റ​ണ്‍​സ് മാ​ത്ര​മാ​യി​രു​ന്നു സ​മ്പാ​ദ്യം‍.

എ​ന്നാ​ല്‍, 2024 സീ​സ​ണി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് നി​ല​വി​ല്‍ സ്മൃ​തി കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. അ​ഞ്ച് മ​ത്സ​ര​ം‍ കളിച്ച്‍ 219 റ​ണ്‍​സു​മാ​യി ലീഗ് റ​ണ്‍ വേ​ട്ട​യി​ൽ ഒന്നാം സ്ഥാ​ന​ത്താ​ണ് ആ​ര്‍​സി​ബി ക്യാ​പ്റ്റ​ന്‍. 43.80 ശ​രാ​ശ​രി​യും 154.80 സ്‌​ട്രൈ​ക്ക് റേ​റ്റും ഈ ​സീ​സ​ണി​ല്‍ സ്മൃ​തി​ക്കു​ണ്ട്.

ഇ​തി​നോ​ട​കം ര​ണ്ട് അ​ര്‍​ധ​സെ​ഞ്ചു​റി​യും നേ​ടി. യു​പി വാ​രി​യേ​ഴ്‌​സി​നെ​തി​രേ 50 പ​ന്തി​ല്‍ നേ​ടി​യ 80 ആ​ണ് ടോ​പ് സ്‌​കോ​ര്‍. 2024 ഡ​ബ്ല്യു​പി​എ​ല്‍ സീ​സ​ണി​ല്‍ ഇ​തു​വ​രെ പി​റ​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന വ്യ​ക്തി​ഗ​ത സ്‌​കോ​റും സ്മൃ​തി​യു​ടെ 80 ആ​ണ്.

നാ​ലാം ജ​യ​ത്തി​ന് ആ​ര്‍​സി​ബി

2024 സീ​സ​ണി​ല്‍ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ ജ​യം നേ​ടി​യ ആ​ര്‍​സി​ബി തു​ട​ര്‍​ന്നു​ള്ള ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ തോ​ല്‍​വി നേ​രി​ട്ടു. എ​ന്നാ​ല്‍, യു​പി വാ​രി​യേ​ഴ്‌​സി​ന് എ​തി​രാ​യ അ​ഞ്ചാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​ല്‍ 23 റ​ണ്‍​സ് ജ​യ​ത്തോ​ടെ വി​ജ​യ വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്തി.

ആ​റാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​നാ​യി ആ​ര്‍​സി​ബി ഇ​ന്ന് ഇ​റ​ങ്ങും. ഗു​ജ​റാ​ത്ത് ജ​യ്ന്‍റ്‌​സ് ആ​ണ് എ​തി​രാ​ളി​ക​ള്‍. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍ മൂ​ന്ന് ജ​യ​ത്തി​ലൂ​ടെ ആ​റ് പോ​യി​ന്‍റു​ള്ള ബം​ഗ​ളൂ​രു​വി​ന് ഇ​ന്ന് ജ​യി​ച്ചാ​ല്‍ പ്ലേ ​ഓ​ഫ് സാ​ധ്യ​ത സ​ജീ​വ​മാ​ക്കി നി​ല​നി​ര്‍​ത്താം.

Related posts

Leave a Comment