അത്യധികം അപകടകാരികളാണ് പാമ്പുകൾ. തണുപ്പ് കാലത്ത് ഇഴ ജന്തുക്കളുടെ ശല്യം വളരെ കൂടുതലാണ്. അവയെ പിടി കൂടുക എന്നത് ജീവനു പോലും ഭീഷണിയുള്ള കാര്യമാണ്. അതീവ വൈദഗ്ധ്യമുള്ളവർക്ക് മാത്രമേ പാന്പുകളെ പിടി കൂടാൻ സാധിക്കുകയുള്ളു.
ശാത്രീയമായ രീതിയിൽ മാത്രമേ പാന്പുകളെ പിടിക്കാനായി സാധിക്കുകയുള്ളു. എന്നാൽ കഴിഞ്ഞ ദിവസം തൃശൂർ എച്ചിപ്പാറയിൽ രണ്ടു യുവാക്കൾ അപകടകരമായ രീതിയിൽ രാജവെമ്പാലയെ പിടികൂടി. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് ഇവർ രാജവെമ്പാലയെ പിടികൂടുന്നത്. യാതൊരു സുരക്ഷാ മാർഗങ്ങളും സ്വാീകരിക്കാതെയാണ് അപകടകരമാം വിധം പാമ്പ് പിടുത്തം. ഒരാൾ വനംവകുപ്പിലെ താൽക്കാലിക വാച്ചറും മറ്റേയാൾ പ്രദേശവാസിയുമാണ്.
സംഭവത്തിൽ വനംവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് ആരോപണം. എന്നാൽ ഇതുവരെ വനംവകുപ്പ് അധികൃതർ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.