മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ ലോഹറ ഗ്രാമത്തിലെ ഹോട്ടലിൽ ക്ഷണിക്കപ്പെടാത്ത ഒരു അതിഥി എത്തി – എട്ടടി നീളമുള്ള ഒരു വന്പൻ പെരുമ്പാന്പ്! ഹോട്ടലിന്റെ അടുക്കളയിലെ പച്ചക്കറി പെട്ടിയിലാണ് പാന്പിനെ കണ്ടത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി.
ഉരുളക്കിഴങ്ങ് നിറച്ച പെട്ടിയിൽ കൂറ്റൻ ഇഴജന്തു വിശ്രമിക്കുന്നതു വീഡിയോയിൽ കാണാം. പാന്പിനെ കണ്ട ഉടൻ ഹോട്ടലുടമ സ്നേക്ക് മാസ്റ്ററെ വിളിച്ചുവരുത്തി. ഇയാൾ പാമ്പിനെ പിടികൂടി ലോഹറ വനത്തിലെ ജലാശയത്തിനു സമീപം തുറന്നുവിടുന്നതും വീഡിയോയിൽ ഉണ്ട്.