ഭാ​ഗ്യം എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ൽ ഇ​താ​ണ് മോ​നേ… പാ​ന്പി​ന്‍റെ ക​ടി​യി​ൽ നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട് യു​വാ​വ്: വൈ​റ​ലാ​യി വീ​ഡി​യോ

പാ​മ്പ് എ​ന്നു കേ​ൾ​ക്കു​ന്പോ​ഴേ ഭ​യ​ന്ന് പി​ന്നോ​ട്ട് ഓ​ടു​ന്ന​വ​രാ​ണ് അ​ധി​കം ആ​ളു​ക​ളും. പാ​ന്പി​ന്‍റെ പ​ല വീ​ഡി​യോ​യും ഇ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. പാ​ന്പി​ന്‍റെ ക​ടി​യി​ൽ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു എ​ന്നൊ​ക്കെ ന​മ്മ​ൾ കേ​ട്ടി​ട്ടി​ല്ലേ.

എ​ന്നാ​ൽ കാ​ണു​ക​യും ചെ​യ്യാം അ​ത്. പാ​ന്പ് ക​ടി ഏ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ട ഒ​രു യു​വാ​വി​ന്‍റെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. വി​ഷ്വ​ല്‍ ഫീ​സ്റ്റ് എ​ന്ന എ​ക്സ് ഹാ​ന്‍റി​ലി​ല്‍ നി​ന്നും ‘ പാ​മ്പ് മു​ഖ​ത്ത് ക​ടി​ക്കു​ന്ന​തി​ന് മു​മ്പ് ഒ​രാ​ള്‍ പാ​മ്പി​നെ പി​ടി​കൂ​ടു​ന്നു’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

ഒ​രു കൂ​റ്റ​ൻ പാ​ന്പി​നെ യു​വാ​വ് പി​ടി​കൂ​ടു​ന്ന​താ​ണ് വീ​ഡി​യോ. പാ​ന്പി​നെ പി​ടി​ക്കു​ന്പോ​ൾ അ​ത് വാ​യ തു​റ​ന്ന് യു​വാ​വി​നെ ക​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ക്കും. ത​ല​നാ​രി​ഴ​യ്ക്കാ​ണ് പാ​ന്പി​ന്‍റെ ക​ടി​യി​ൽ നി​ന്ന് യു​വാ​വ് ര​ക്ഷ​പെ​ട്ട​ത്.

എ​ന്താ​യാ​ലും ഇ​തി​ന്‍റെ വീ​ഡി​യോ വ​ള​രെ വേ​ഗം​ത​ന്നെ വൈ​റ​ലാ​യി. നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. പ​ല​രും യു​വാ​വി​ന്‍റെ ആ​യു​സി​നെ കു​റി​ച്ചാ​ണ് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. എ​ന്താ​യാ​ലും ന​ല്ല ആ​യു​സു​ള്ള മ​നു​ഷ്യ​നാ​ണ് ഇ​യാ​ൾ എ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts

Leave a Comment